New Update
/sathyam/media/post_attachments/k6Yo364vWbVHxdQ8xPYZ.jpeg)
ജാതി വിവേചനങ്ങൾക്കെതിരായി ഉയർന്ന കവിതകളിലൂടെ ഇന്ത്യാബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം ലഭിച്ചു എസ് ശ്രീകാന്ത് അയ്മനം.ശ്രീനാരായണ ഗുരുദേവ കൃതികളും വചനങ്ങളും ചൊല്ലിയും പറഞ്ഞുമാണ് ഏഴ് ദേശീയ ലോക റെക്കോർഡുകളും നേടിയത്, എങ്കിൽ ഇത്തവണയും ഗുരുവിൻ്റെ സന്ദേശത്തെ ഇദ്ദേഹം ഉയർത്തി പിടിക്കുന്നു
Advertisment
ജാതി വിവേചനങ്ങൾക്കെതിരെ ഉയർന്ന ശബ്ദങ്ങൾ മലയാളത്തിൽ മാറ്റൊലി കൊണ്ടപ്പോൾ. ശ്രീനാരായണ ഗുരുദേവനൊപ്പം, പൊയ്കയിൽ അപ്പച്ചൻ, സഹോദരൻ അയ്യപ്പൻ, അയ്യൻകാളി എന്നി മഹത് പ്രഭാവങ്ങളുടെ ജാതിവിവേചനങ്ങളുടെ മൂടുപടങ്ങൾക്കെതിരെ ഉയർന്ന കവിതകൾ ചൊല്ലി മൂന്ന് മിനിറ്റ് കൊണ്ട് ഒരു ദേശീയ നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് അയ്മനം വല്യാട് സ്വദേശി എസ് ശ്രീകാന്ത് അയ്മനം, കേരള ചരിത്രത്തെ അടുത്തറിയുമ്പോൾ നാം അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന പൂർണ്ണതയിലേയ്ക്ക് എത്തിപ്പെട്ടതിന് പിന്നിൽ ഉയർന്ന അനേകം ശബ്ദങ്ങളുണ്ടെന്ന് ബോധ്യമാകും മഹാകവി എൻ കുമാരനശാൻ്റെ "മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മറ്റുമതുകളി നിങ്ങളെ താൻ " എന്ന വരികളിൽ ഉയർന്ന് കേട്ട ഭാഷയുടെ സ്വരം ചേർത്ത് പിടിച്ച് നടത്തിയ അയ്മനംകാരൻ്റെ. റെക്കോർഡ് ശ്രമം ഫലം കണ്ടിരിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us