ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റി നിർദ്ധനാവസ്ഥയിൽ കഴിയുന്ന അഞ്ച് കുടുംബങ്ങളിലെ രോഗികൾക്ക് ചികിത്സാ സഹായം നൽകി

New Update

publive-image

ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റി നിർദ്ധനാവസ്ഥയിൽ കഴിയുന്ന അഞ്ച് കുടുംബങ്ങളിലെ രോഗികൾക്ക് ചികിത്സാ സഹായവും പലവ്യഞ്ജന പച്ചക്കറി കിറ്റും നൽകി. നട്ടെല്ലിന് ക്ഷതം സംഭവിച്ച് 4 വർഷമായി കിടപ്പിലായ തലയോലപ്പറമ്പ് നടുത്തറയിൽ രതീഷിനും, ഒന്നര വർഷത്തോളമായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ നടത്തികൊണ്ടിരിക്കുന്ന ക്യാൻസർ ബാധിതയായ പയസ്മൗണ്ട് കല്ലിടുക്കിയിൽ ലീലാ ചന്ദ്രനും, തുടർച്ചയായി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന മാഞ്ഞൂർ ഇരവിമംഗലം പ്രസാദ്‌ പി. എസ്സിനും, കിഡ്നി രോഗവും, ഷുഗറും പിടിപെട്ടതിനെ തുടർന്ന് രണ്ട് കാലുകളും മുറിച്ചു മാറ്റപ്പെട്ട ഇലയ്ക്കാട് പരിയാത്ത് ഷാജി മാത്യുവിനും, വാഹനാപകടത്തിപെട്ട് വർഷങ്ങളായി കിടപ്പിലായ ചന്ദ്രൻ കാഞ്ഞിരത്തിങ്കലിനും ആണ് ഒരുമ ചികിത്സാ സഹായം നൽകിയത്.

Advertisment

publive-image

സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നതായ ഈ കുടുംബങ്ങളിൽ എത്തി ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ. കെ യും ഉഴവൂർ മൂവർ സംഘം വ്യാപാരികളുടെ ശ്രീ. അനിൽ ആരികാക്കൽ, പ്രവർത്തകരായ ഷാജി അഖിൽ നിവാസ്, ഷിജു കൊടിപ്പറമ്പിൽ,ജോയ് മയിലംവേലി,ബിജി സനീഷ്, ബിന്റു തോമസ്, സിൻജാ ഷാജി എന്നിവരുടെ നേതൃത്വത്തിൽ സഹായം കൈമാറി.

publive-image

Advertisment