/sathyam/media/post_attachments/6Yw5R418B3dNL2CBkOnZ.jpeg)
കടപ്ലാമറ്റം: കടപ്ലാമറ്റം സർവീസ് സഹകരണ ബാങ്കിൻറെ പാളയം ബ്രാഞ്ചിന് വേണ്ടി നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പാളയത്ത് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും.2003 ൽ കിഴക്കേ മാറിയിടം ഭാഗത്ത് വാടക കെട്ടിടത്തിൽ ആരംഭിച്ച ബ്രാഞ്ചിനു വേങ്ങി അവിടെ സ്വന്തമായി വാങ്ങിയ സ്ഥലത്ത് പുതിയ മന്ദിരം നിർമ്മിക്കുകയായിരുന്നു.എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് പുതിയ ബ്രാഞ്ച് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. പ്രസിഡണ്ട് സലി കെ കെ കറ്റിയാനിയേലിന്റെ അധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനം ജോസ് കെ. മാണി എം പി ഉദ്ഘാടനം ചെയ്യും.
സ്ട്രോങ്ങ് റൂമിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം പി നിർവഹിക്കും. എം എൽ എ മോൻസ് ജോസഫ് മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിർമല ജിമ്മി വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ചെയ്യും.1947ൽ ഗ്രാമോദ്ധാരണ സഹകരണ സംഘമായി പ്രവർത്തനം ആരംഭിച്ച ബാങ്ക് 1982 ബാങ്കായി ഉയർത്തപ്പെടുകയും പാളയം മാറിയിടം എന്നിവിടങ്ങളിൽ രണ്ടു ബ്രാഞ്ചുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.. കഴിഞ്ഞ നിരവധി വർഷമായി ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ ആഭിമുഖ്യത്തിൽ നീതി മെഡിക്കൽ സ്റ്റോർ .വളം ഡിപ്പൊ എന്നിവ നടത്തുന്നുണ്ടെന്ന് പ്രസിഡണ്ട് സലി കെ.കെ കറ്റിയാനിയേൽ സെക്രട്ടറി ജോസഫ് സൈമൺ എന്നിവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us