കാലം: ഹൃദയങ്ങളിലേക്ക് ; എം.എസ്.എഫ് തൃശൂർ ജില്ലാ സംഘടനാ ക്യാമ്പയിന് വർണാഭമായ തുടക്കം

New Update

publive-image

അന്നമനട:എം.എസ്.എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ 'കാലം' സംഘടനാ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ അന്നമനട പഞ്ചായത്തിൽ ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം എം.എസ്.എഫ് ദേശിയ സെക്രെട്ടറി അഡ്വ.സജൽ നിർവഹിച്ചു.

Advertisment

എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ.അൽറെസിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്‌ലീം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രെട്ടറി പി കെ നൗഷാദ്,വൈസ് പ്രസിഡന്റ് എം.എച്ച്.ഫൈസൽ,കെ എ അൻവർ,എം.എസ്.എഫ് നിയോജകമണ്ഡലം പ്രസിഡന്റ് അലി അക്ബർ ,ജനറൽ സെക്രെട്ടറി കെ എൻ ഉബൈദ് ,വൈസ് പ്രസിഡന്റ് മുഹമ്മദ് ബിലാൽ എം.എസ്.എഫ് നേതാക്കളായ,മുഹമ്മദ് സുഹൈൽ , ഇബ്രാഹിം ബാദുഷ,അഹമ്മദ് സഹൽ,എന്നിവർ സംസാരിച്ചു.

publive-image

എം.എസ്.എഫ് ജില്ലാ ജനറൽ സെക്രെട്ടറി ആരിഫ് പാലയൂർ സ്വാഗതവും ജോ.സെക്രെട്ടറി സി എ സൽമാൻ നന്ദിയും പറഞ്ഞു.

Advertisment