ഭാവി തലമുറയെ ആകർഷിക്കുന്ന തരത്തിലാകണം പുതിയ വ്യവസായ നയം - ചെറുകിട വ്യവസായ അസോസിയേഷൻ

New Update

publive-image

സംസ്ഥാന സർക്കാർ സംരംഭക വർഷമായി ആചരിക്കുന്ന വേളയിൽ ജില്ലയിൽ എത്തുന്ന സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയ്ക്ക് മുമ്പാകെ നിർദേശങ്ങളുമായി ചെറുകിട വ്യവസായ അസോസിയേഷൻ. പുതിയ തലമുറ വ്യവസായങ്ങൾ ഏറ്റെടുക്കാൻ വൈമനസ്യം കാണിക്കുന്ന ഈ സാഹചര്യത്തിൽ അവരെകൂടി ആകർഷിക്കുന്ന തരത്തിലാകണം പുതിയ വ്യവസായ നയം.വ്യവസായികളോട് ആത്മാർത്ഥയോടെയുള്ള സമീപനമായിരിക്കണം സർക്കാർ കൈകൊള്ളേണ്ടത്.

Advertisment

ഇടുക്കിജില്ലയിൽ പ്രധാനമായും വ്യവസായ മേഖല നേരിടുന്ന പ്രശ്നമാണ് നിലവിലെ ഭൂപരിഷ്കരണ നിയമം. വ്യവസായികൾക്ക് ധാരാളം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതും ഇത് പരിഹരിക്കുന്നതിന് വ്യവസായങ്ങളുള്ള ഭൂമിയിലെ നിയന്ത്രണങ്ങൾ നീക്കണം. കൂടാതെ, ബഫർ സോൺ വിഷയത്തിലും കാതലായ മാറ്റം അനിവാര്യമാണ്.

പുതിയ വ്യവസായങ്ങൾക്ക് ആനുകൂല്യങ്ങൾ അനുവദിക്കുന്നതുപോലെ നിലവിലുള്ള വ്യവസായങ്ങൾക്കും ആനുകൂല്യങ്ങൾ നൽകണം. കാർഷിക മേഖലയിൽ 4% പലിശ നിരക്കിൽ ലോണുകൾ അനുവദിക്കുന്ന രീതി വ്യവസായ മേഖലയിലും അനുവദിക്കണം.വൈദ്യുത ചാർജിൽ ഇളവ് അനുവദിക്കുകയും, ഫിക്സഡ് ചാർജ് ഒഴിവാക്കുകയും ചെയ്യണം.

വ്യവസായങ്ങൾ തുടങ്ങുവാൻ പല സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെയും അനുമതികൾ വേണം എന്നുള്ളത് പലപ്പോഴും വ്യവസായികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പോലൂഷൻ ഇല്ലാത്ത വ്യവസായങ്ങൾക്കും പോലൂഷൻ സർട്ടിഫിക്കറ്റ് വേണം എന്നുള്ളത് അനാവശ്യമാണ്.

കെ ജി എസ് ടി ഉണ്ടായിരുന്ന കാലത്ത് നികുതിയിളവ് നൽകിയിരുന്നതുപോലെ ജി എസ് ടി യിലും ചെറുകിട വ്യാപാരികൾക്ക് നികുതി ഇളവ് അനുവദിക്കണം.

ഇടുക്കി ജില്ലയിൽ ടൂറിസം രംഗത്ത് അനന്ത സാധ്യതകളാണുള്ളത്.മെച്ചപ്പെട്ട റോഡുകളും അടിസ്ഥാന സൗകര്യങ്ങളും കൃത്യമായി ഒരുക്കി ടൂറിസ്റ്റുകളെ ജില്ലയിലേക്ക് എത്തിക്കുന്നതരത്തിലുള്ള പ്രവർത്തനങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം.ഇത് വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് ഗുണകരമാകും

നയരൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലയിലെത്തുന്ന വ്യവസായ മന്ത്രിയോട് നിലവിൽ വ്യവസായ മാന്ദ്യം നേരിടുന്ന സാഹചര്യത്തിൽ നിലവിലുള്ള വ്യവസായങ്ങൾക്ക് ആനുകൂല്യങ്ങൾ അനുവദിക്കണം.വർഷങ്ങളായി ഇടുക്കിയിലെ ജനങ്ങൾ അനുഭവിക്കുന്ന ഭൂ പ്രശ്നത്തിൽ വേണ്ട ഇടപെടലുകൾ നടത്തിയാൽ മാത്രമേ വ്യവസായം മുമ്പോട്ട് പോകുകയുള്ളൂ എന്നും അല്ലെങ്കിൽ കാർഷിക മേഖല തകരുന്ന പോലെ വ്യവസായ മേഖലയും തകരുമെന്നും ഇന്ന് ചേർന്ന ചെറുകിട വ്യവസായ അസോസിയേഷൻ(KSSIA)ഇടുക്കി ജില്ലാ കമ്മിറ്റി സംസ്ഥാന സർക്കാരിനെ ഓർമ്മപ്പെടുത്തി.

ജില്ലാ പ്രസിഡന്റ്‌ ബേബി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ്‌ രാജു തരണിയിൽ, സെക്രട്ടറി റജി വർഗീസ്, ട്രഷറർ സുനിൽ വഴുതനക്കാട്ട് എന്നിവർ സംസാരിച്ചു.

Advertisment