/sathyam/media/post_attachments/RraFkwxBbXcFDvtz4sTa.jpg)
മുളിയാർ (ബോവിക്കാനം - കാസർഗോഡ്): കാസർഗോഡ് ജില്ലയിൽ കെ എസ് ഇ ബി ഇലക്ട്രിക് വാഹങ്ങൾക്കുള്ള റീ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചു തുടങ്ങി. കാസർകോട് ജില്ലയിൽ 37 സ്ഥലത്താണ് റീ ചാർജിങ് സ്റ്റേഷൻ സ്ഥാപ്പിക്കുന്നത്.
ബോവിക്കാനത്ത് മുളിയാർ പോസ്റ്റ് ഓഫീസ് പരിസരത്ത് കഴിഞ്ഞ ദിവസം റീചാർജ് സ്റ്റേഷൻ സ്ഥാപിച്ചു. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് റീ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കണമെന്നും മുളിയാർ ഉൾപ്പെടെയുള്ള കാസർകോട് ജില്ലയിലെ എല്ലാ പ്രധാന പാതയിലും റീ ചാർജ് സ്റ്റേഷൻ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പൊതു പ്രവർത്തകനും കേരള മുസ്ലിം ജമാഅത്ത് മുളിയാർ സർക്കിൾ ജനറൽ സെക്രട്ടറിയുമായ ആലൂർ ടി എ മഹമൂദ് ഹാജി കേരള വൈദ്യുതി മന്ത്രിക്കും ഇലക്ട്രിസിറ്റി ബോർഡിനും നിവേദനം നൽകിയിരുന്നു.
ഈ നിവേദനത്തിനുള്ള ഈ മറുപടിയിലാണ് കാഞ്ഞങ്ങാട് സബ് സ്റ്റേഷൻ പരിസരത്ത് ഫാസ്റ്റ് ചാർജ് സ്റ്റേഷൻ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അടുത്ത മാസം അവസാനത്തോടെ സ്റ്റേഷന്റെ ജോലി പൂർത്തീകരിക്കുമെന്നും അറിയിച്ചത്.
കേരളത്തിൽ ആകെ 1140 പോൾ മൗണ്ടഡ് ഇലക്ട്രിക് ചാർജ്ജിങ് പോയിന്റ് സ്ഥാപ്പിക്കുന്നു. അതിന്റെ ഭാഗമായി കാസർഗോഡ് ജില്ലയിൽ 37 ചാർജ്ജിങ് പോയിന്റ് സ്ഥാപ്പിക്കുമെന്നും കെ എസ് ഇ ബി റിന്യൂവബ്ൾ എനർജി & എനർജി സേവിങ് എഞ്ചിനീയർ ആലൂർ ടി എ മഹ് മൂദ് ഹാജിയെ അറിയിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us