പ്രവാസികൾക്കായി നോർക്കയുടെ ആഭിമുഖ്യത്തിൽ ലോൺ മേള: വിശദവിവരങ്ങൾ അറിയാം

New Update

publive-image

തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികൾക്കായി നോർക്കയുടെ ആഭിമുഖ്യത്തിൽ ലോൺ മേള. നോർക്കയുടെ ആഭിമുഖ്യത്തിൽ കാനറാ ബാങ്കിന്റെറെ സഹകരണത്തോടെ തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ലോൺ മേള സംഘടിപ്പിക്കുന്നത്. നവംബർ 10,11 തീയതികളിൽ കാനറാ ബാങ്ക് റീജണൽ ഓഫീസുകളിലാണ് മേള നടക്കുക.

Advertisment

ഇതിനായി രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്ത് തൊഴിൽ ചെയ്തു സ്ഥിരമായി മടങ്ങി വന്നവർക്ക് http://www.norkaroots.org എന്ന വെബ് സൈറ്റിൽ നോർക്ക റൂട്സിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നവർക്കാണ് ലോൺ മേളയിൽ പങ്കെടുക്കാൻ അവസരം. നവംബർ എട്ട് വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

നോർക്ക ഡിപ്പാർട്ട്മെൻറ് പ്രൊജക്റ്റ് ഫോർ റീട്ടേൺഡ് എമിഗ്രൻസ് (എൻഡിപിആർഇഎം) പദ്ധതി പ്രകാരമാണ് ലോൺ നൽകുന്നത്. ഇത് പ്രകാരം 15 ശതമാനം മൂലധന സബ്‌സിഡിയും മന്ന് ശതമാനം പലിശ സബ്‌സിഡിയും സംരംഭകർക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.

Advertisment