കോട്ടയം ജില്ലാ സ്കൂൾ കായികമേള; രണ്ടാം ദിവസത്തെ മത്സരങ്ങൾ ആരംഭിച്ചു

New Update

publive-image

പാലാ: ജൂനിയർ ബോയ്സിന്റെ 5000 മീറ്റർ . ജൂനിയർ ഗേൾസിന്റെ 3000 മീറ്റർ മത്സരങ്ങളോടെ ജില്ലാ സ്കൂൾ കായികമേളയുടെ രണ്ടാം ദിനം ട്രാക്കുണർന്നു.3000 മീറ്ററിൽ സ്വർണമണിഞ്ഞു കൊണ്ട് പൂഞ്ഞാർ എസ്.എം.വി.എച്ച്.എസ്.എസിലെ നന്ദന ഈരാറ്റുപേട്ട ഉപജില്ലയുടെ രണ്ടാം ദിന കുതിപ്പിന് തുടക്കമിട്ടു. ഇതേയിനത്തിൽ വെള്ളിയും പൂഞ്ഞാറിനു തന്നെയാണ്.

Advertisment

publive-image

ജൂറിയർ ബോയ്സ് 5000 മീറ്ററിൽ ഗ്രേസി മെമ്മോറിയൽ എച്ച്. എസ്. ലെ ആദിൽ നസറുദ്ദീൻ സ്വർണം നേടി. ഇതേ ഇനത്തിൽ പൂഞ്ഞാർ എസ്.എം.വി.എച്ച്.എസ്.എസ് വെള്ളിയും നേടി.

Advertisment