/sathyam/media/post_attachments/JwhuEtoGzJNMbAFC3BCC.jpg)
കുറവിലങ്ങാട്: ജലസേചന വകുപ്പിന്റെ ജലജീവൻകുടിവെള്ള പദ്ധതികൾക്കായി ഉഴവുർ ടൗണിലേ പൊതുമരാമത്ത് വകുപ്പിന്റെ ജില്ലാ മാതൃക റോഡിന്റെ ഇരുവശവും ജലസേചന വകുപ്പ് കുത്തിപൊളിച്ച് വാഹനയാത്രകാർക്കും, കാൽനടയാത്രക്കാർക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും ദുരിതം സമ്മാനിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പരിഹാരം കാണാൻ ജലസേചന വകുപ്പ് തയ്യാറാകുന്നില്ലെന്ന് പരാതി.
കഴിഞ്ഞ ദിവസം നവംബർ മൂന്നിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉഴവൂരിൽ എത്തുന്നതിന് മുമ്പ് റോഡിന്റെ നെടുകെ കുത്തി പൊളിച്ചത് പരിഹരിക്കാൻ നടപടികൾ വേണമെന്ന് പൊതുമരാമത്ത് വകുപ്പ് രേഖാമൂലം കടുത്തുരുത്തി ജലസേചന വകുപ്പ് ഡിവിഷൻ എൻജിനീയർക്ക് കത്ത് കൊടുത്തിട്ടും നടപ്പാക്കാൻ ജലസേചന വകുപ്പ് തയ്യാറാകാത്തത് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ഉദ്യോഗസ്ഥരുടെ ഇടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
അടിയന്തരമായി പൊതുമരാമത്ത് വകുപ്പ് റോഡ് കുത്തിപൊളിക്കാൻ അനുമതി നൽകിയവർക്ക് എതിരെയും കുത്തിപൊളിച്ചവർക്ക് എതിരെയും ജാമ്യമില്ലാ വകുപ്പിൽ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് ജനകീയ വേദി ആവശ്യപ്പെട്ടു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us