/sathyam/media/post_attachments/HNnu7j02uUCIZ9YNAA8j.jpeg)
കേന്ദ്ര -സംസ്ഥാന സർക്കാരുകൾ വൈദ്യുതി മേഖലയെ സ്വകാര്യ വൽക്കരണത്തിന് നൽകി ജീവനക്കാരെയും ജനങ്ങളെയും കൈവിടുന്നു എന്ന് കെപിസിസി അംഗം രാജീവൻ എളയാവൂർ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു, കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ നിഷേധത്മക, തൊഴിലാളി വിരുദ്ധ നിലപാടുകൾക്കും എതിരെ കേരള ഇലക്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ (INTUC) നടത്തിയ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു.
വൈദ്യുതി മേഖല കൊള്ളലാഭം മാത്രം മുന്നിൽക്കണ്ടു നിർമ്മിക്കേണ്ട അല്ലെങ്കിൽ ലഭ്യമാക്കേണ്ട ഒരുല്പന്നമല്ല എന്നും, ഗാർഹികവും - കാർഷികവുമായ ആവശ്യത്തിനും തുടങ്ങി ചെറുകിടവും - വൻകിടവുമായ വ്യവസായ സംരഭങ്ങൾക്കും, തുടങ്ങി സകല മേഖലകളിലും ഇന്ന് വൈദ്യുതി അത്യന്താപേക്ഷിതമായ ഒന്നാണ്. പാവപ്പെട്ടവനും, പണക്കാരനുമെന്ന വ്യത്യാസം ഇല്ലാതെ സകലർക്കും വീട്ടാവശ്യങ്ങൾക്കു ഉപയോഗിക്കേണ്ട, സാമൂഹ്യ നീതി കൂടി ഉറപ്പാക്കേണ്ട ഒരു ആവശ്യ സേവനമാണ് വൈദ്യുതി മേഖല. എല്ലാ മേഖലയെയും നേരിട്ടും അല്ലാതെയും ബാധിക്കുന്ന വിഷയമാണ് വൈദ്യുതിയുമായി ബന്ധപ്പെട്ട വിഷയം. അതുകൊണ്ട് തന്നെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് തുല്യ അധികാരങ്ങളുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒന്നാണ് വിദ്യുച്ഛക്തി മേഖല. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കും അധികാരമുള്ള മേഖലയിൽ ഒരു നിയമഭേദഗതി ഉണ്ടാക്കുമ്പൾ സമവായത്തിലെത്തുക എന്നുള്ളത് ധാർമിക ഉത്തരവാദിത്തമാണ്.
അത്തരം യാതൊരു മര്യാദയും കാണിക്കാതെ, ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്ന രീതിയിലുള്ള ഫാസിസ്റ്റു നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു പോരുന്നത്. സ്വകാര്യ മേഖലയുടെ മറവിൽ രാജ്യത്ത് ലാഭത്തിൽ പ്രവർത്തിച്ചു വന്നരുന്ന മികച്ച പൊതുമേഖല സ്ഥാപനങ്ങളും റയിൽവേ സംവിധാനങ്ങളും, ചെറുതും വലുതുമായ എയർപോർട്ടുകളും ഉൾപ്പെടെ സകലതും കോർപറേറ്റ് മുതലാളിമാർക്ക് വിറ്റു. മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഒരു സാധാരണ ബിസ്സിനസ്സ്ക്കാരൻ ആയിരുന്നവർ ഇന്ന് ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാമത്തെ സ്ഥാനക്കാരനായി. ഇന്ന് നമുക്കറിയാം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും, പെട്രോളിയം കമ്പനികളും ഉൾപ്പെടെ വിൽപ്പനക്ക് വച്ചിരിക്കുന്നു. അങ്ങനെ രാജ്യത്തെ സാമ്പത്തിക അടിത്തറ നിലനിർത്തിയിരുന്ന സകല സംവിധാനങ്ങളും ചുളുവിലക്ക് കോർപറേറ്റുകൾക്ക് അടിയറവ് വെക്കുകയാണ് നരേന്ദ്രമോഡി സർക്കാർ.
സ്വാതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കർഷകസമരത്തിൽ രാജ്യത്തെ കർഷകർ ഉയർത്തിയ ആവശ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു വൈദ്യതി മേഖലയുടെ സ്വകാര്യവൽക്കരണം നിർത്തലാക്കുക എന്നുള്ളത്. സമരത്തിന്റെ ഒത്തു തീർപ്പുവ്യവസ്ഥയിൽ കേന്ദ്ര സർക്കാർ ചർച്ചകൾക്കും, പരസ്പര സമ്മതത്തോടു കൂടി മാത്രമേ ഇനി ആ കാര്യത്തിൽ തീരുമാനം എടുക്കൂ എന്ന് ഉറപ്പുനല്കിയതുമാണ്. ആ ഉറപ്പൊക്കെ ലംഘിച്ചു കൊണ്ടാണ് കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരണ നിലപാടുമായി മുന്നോട്ടു പോകുന്നത്. ഒരേ സ്ഥലത്ത് ഒന്നിലേറെ കമ്പനികൾക്ക് വിതരണാവകാശം നൽകുന്നതിലൂടെ ഒരു നിയന്ത്രണവുമില്ലാതെ സ്വകാര്യ മേഖലക്ക് വൈദ്യുതി മേഖലയിലേക്ക് കടന്നുവരാൻ സാധിക്കും. വർഷങ്ങളായി സംസ്ഥാന സർക്കാരുകൾ ഉണ്ടാക്കിയെടുത്ത പാശ്ചാത്തല സൗകര്യങ്ങൾ ഒരു ചിലവുമില്ലാതെ ചെറിയ യൂസേജ് ഫീ ഈടാക്കി സൗകര്യ കമ്പനികൾക്ക് ഉപയോഗിക്കാനാകും.
ചുരുക്കി പറഞ്ഞാൽ ഈ കാണുന്ന കെ എസ ഇ ബി പോസ്റ്റുകളൂം വയറുകളും മറ്റു സകല സംവിധാനങ്ങളും സ്വകാര്യ കമ്പനികൾക്ക് യാതൊരു മുതൽമുടക്കും കൂടാതെ ഉപയോഗിക്കാനാകും. നാളെ കാറ്റിലോ മഴയത്തോ കമ്പി പൊട്ടിയാലോ പോസ്റ്റ് പൊട്ടിയാലോ അത് പുനസ്ഥാപിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനും, ലാഭം കോർപറേറ്റ് കമ്പനികൾക്കും എന്ന സ്ഥിതി ആണ് വരാൻ പോകുന്നത്. ഇനി വൈദ്യുതി ബന്ധം തടസ്സപ്പെട്ടാൽ ഉത്തരവാദിത്തം പാശ്ചാത്തല സൗകര്യം ഒരുക്കേണ്ട KSEB പോലുള്ള സ്ഥാപനങ്ങൾക്ക് ആണെന്നും സ്വകാര്യ കമ്പനികൾക്കു നഷ്ടപരിഹാരം നൽകേണ്ട ബാധ്യത കൂടി ഈ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾക്കാണെന്നും ഈ ബില്ലിൽ പറയുന്നു.
പാവപ്പെട്ടവർക്ക് കൊടുക്കുന്ന സബ്‌സിഡി നിരക്കിലുള്ള വൈദ്യുതി കൊടുക്കേണ്ട ഉത്തരവാദിത്തം KSEB പോലുള്ള സ്ഥാപങ്ങൾക്കും, ലാഭമുള്ള വ്യാവസായിക ഉപയോഗത്തിനുള്ള വൈദ്യുതി വിതരണം സ്വകാര്യ കമ്പനികൾക്കും കൊടുക്കുന്ന സ്ഥിതി ഉണ്ടാകും. അങ്ങനെ സർക്കാരിന് കീഴിലുള്ള സ്ഥാപങ്ങളെ കൂടുതൽ നഷ്ടത്തിലാക്കി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. 2020 ലും 2021 ലും ഈ ബില്ല് പാർലമെന്റിൽ വച്ചെങ്കിലും വൈദ്യുത മേഖലയിലെ തൊഴിലാലാളികളുടെയും, കർഷകരുടെയും സമരത്തിന്റെ ഭാഗമായി അത് പിൻവലിക്കേണ്ട സാഹചര്യം കേന്ദ്ര സർക്കാരിന് ഉണ്ടായി. ദൂരവ്യാപക പ്രത്യാഘാതമാണ് വൈദ്യുതി മേഖല സ്വകാര്യ വൽക്കരണത്തിലൂടെ ഉണ്ടാകാൻ പോകുന്നത്. വിലക്കയറ്റമുൾപ്പെടെ അതിന്റെ ഫലമായി ഉണ്ടാകും. സംസ്ഥാന സർക്കാരിൽ നിന്നും കാര്യമായ ഒരു പ്രതിരോധവും ഈ വിഷയത്തിൽ ഉണ്ടാകുന്നില്ല എന്നുള്ളത് ഏറെ ആശ്ച്ചര്യമുളവാക്കുന്നു എന്നും കെപിസിസി അംഗം രാജീവൻ എളയാവൂർ കുറ്റപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us