New Update
/sathyam/media/post_attachments/S8rlro4hZnXkcycc56t7.jpg)
കാസര്‍കോട്: കാസര്‍കോട് നിന്ന് കാണാതായ ദന്ത ഡോക്ടറെ കര്‍ണാടകയിലെ കുന്താപുരത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക സ്വദേശി എസ്.കൃഷ്ണമൂര്‍ത്തിയെ ആണ് വ്യാഴാഴ്ച വെകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ലിനിക്കിൽ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ തിങ്കളാഴ്ച കൃഷ്ണമൂര്‍ത്തിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു.
Advertisment
പിന്നാലെ ക്ലിനിക്കിലേക്ക് പ്രതിഷേധിച്ച് എത്തിയ നാട്ടുകാര്‍ കൃഷ്ണമൂര്‍ത്തിയെ കയ്യേറ്റം ചെയ്തതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് കൃഷ്ണമൂര്‍ത്തിയെ കാണാതാവുകയായിരുന്നു. കാണാതായതിനെ തുടര്‍ന്ന് കൃഷ്ണമൂര്‍ത്തിയുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൃഷ്ണമൂര്‍ത്തിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us