അരീക്കര ശ്രീനാരായണ യു.പി സ്കുളിലെ പാചകപ്പുര നിർമ്മാണോദ്ഘാടനം ചെയ്തു

New Update

publive-image

ഉഴവൂർ: അരീക്കര ശ്രീനാരായണ യു.പി സ്കുളിൽ അഡ്വ മോൻസ് ജോസഫ് എംഎൽഎ യുടെ വികസന ആസ്തി ഫണ്ടിൽ നിന്നും അനുവദിച്ച പത്ത് ലക്ഷം രൂപയ്ക്ക് നിർമ്മിക്കുന്ന പാചകപ്പുരയുടെ നിർമ്മാണോദ്ഘാടനം അഡ്വ മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു.

Advertisment

സ്കുൾ മാനേജർ എ.എം ഷാജി അമ്മായികുന്നേൽ അദ്ധ്യക്ഷത വഹിച്ചു. വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ബീനാ സിജു, ശാഖ സെക്രട്ടറി പി.സന്തോഷ്കുമാർ, കെ.ആർ സിമി,അജിതകുമാരി, എം.റ്റി ദീപാമോൾ എന്നിവർ പ്രസംഗിച്ചു

Advertisment