ഞാനും നീയും ഒന്നുതന്നെ ,നിന്റെ ഉള്ളിലും എന്റെ ഉള്ളിലുമുള്ള ആത്മചൈതന്യം ഒന്നുതന്നെ...മനസ്സും ശരീരവും ശുദ്ധമാക്കി കലിയുഗ വരദനായ ഹരിഹര പുത്രന്റെ അനുഗ്രഹാശിസ്സുകള്‍ തേടി ഭക്ത ജനകോടികള്‍ അയ്യപ്പന്‍റെ തിരു സന്നിധിയിലേക്ക് ഒഴുകിയെത്തുന്ന മണ്ഡല കാലം. 41 ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമലയിൽ ദർശനം നടത്താൻ.വൃശ്ചികം ഒന്നുമുതൽ ശബരിമല തീർഥാടനകാലം തുടങ്ങുകയാണ്.
ശബരിമല ദർശനവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് നെയ് തേങ്ങ നിറയ്ക്കൽ. നിലവിളക്ക് കൊളുത്തിയ ശേഷം ഗുരു സ്വാമിയുടെ സാന്നിദ്ധ്യത്തിൽ കെട്ടുമുറുക്കുന്ന അയ്യപ്പന്റെ സാന്നിദ്ധ്യത്തിൽ നിറക്കണം. ഭാര്യാഭർത്താക്കന്മാർ ഒത്തിരുന്ന് നെയ് നിറക്കുന്നതാണ് ഉത്തമം. ഭക്തിയോടുകൂടി വേണം ഭഗവാന് അഭിഷേകത്തിന് കൊണ്ടുപോകുന്ന നെയ് നിറക്കേണ്ടത്, ശരണം വിളിക്കണം ഉള്ളവരെല്ലാം.
നെയ് തേങ്ങ ശരീരത്തെയാണ് പ്രതിനിധീകരിക്കുന്നു. ശബരീശദർശന സമയത്ത് ശരീരമാകുന്ന തേങ്ങയുടച്ച് ആത്മാവാകുന്ന നെയ്യ് താങ്കളുടെ പുണ്യം, ഭഗവാന് അഭിഷേകം ചെയ്യുന്നു. ഉടച്ച തേങ്ങ ആഴിയിൽ കത്തിക്കുന്നു. പുണ്യം അയ്യപ്പനിൽ വിലയം പ്രാപിക്കുകയും പാപമാകുന്ന ശരീരം അഗ്നിയിൽ ലയിക്കുകയും ചെയ്യുന്നു. മോക്ഷപ്രാപ്തി ലഭിക്കുകയും ചെയ്യും. കൊണ്ടുപോകുന്ന നാളികേരം അഗ്നിയിൽ ഹോമിക്കണം. ഈ തേങ്ങ വീട്ടിലൈക്ക് കൊണ്ടുവരാൻ പാടുള്ളതല്ല. അഭിഷേകം ചെയ്ത നെയ്യ് വീട്ടിൽ കൊണ്ടുവന്ന് പ്രസാദമായി മറ്റുള്ളവർക്ക് നൽകണം.