കായിക താരങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

New Update

publive-image

സംസ്ഥാനത്തെ മികച്ച കായിക താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ നടപ്പിലാക്കുന്ന ഡോ.എ.പി.ജെ. അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ് സ്‌കീം 2021 - 2022 വര്‍ഷത്തേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 14 മുതല്‍ 20 വയസ് വരെ പ്രായപരിധിയിലുള്ള 11 കായിക താരങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും.

Advertisment

അത്ലറ്റിക്സ്, ബോക്സിങ്, ഫെന്‍സിങ്, സ്വിമ്മിങ്, ബാഡ്മിന്റണ്‍, സൈക്ലിങ്, കാനോയിങ് കയാക്കിങ്, റോവിങ് എന്നീ കായികയിനങ്ങളില്‍ സ്‌കൂള്‍, കോളേജ് തലത്തില്‍ ദേശീയ (സൗത്ത്സോണ്‍) മത്സരത്തില്‍ പങ്കെടുത്ത് മൂന്നാംസ്ഥാനം കരസ്ഥമാക്കുകയാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത.
ഭിന്നശേഷി കായികതാരങ്ങളില്‍ ഒരാളെ പരിഗണിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ ലഭിക്കും. അപേക്ഷകള്‍ കായികനേട്ടം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരളാസ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം - 1 എന്ന വിലാസത്തില്‍ നവംബര്‍ 20 ന് മുമ്പ് സമര്‍പ്പിക്കണം.

Advertisment