വെളിയന്നൂർ വില്ലേജ് ഓഫീസിന്റെ പുതിയ മന്ദിരം ഉദ്ഘാടനം നാളെ

New Update

publive-image

വെളിയന്നൂർ വില്ലേജ് ഓഫീസിന്റെ പുതിയ മന്ദിരം 2022 നവംബർ 18 , 4.45 pm ന്‌ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് സ്‌കീമിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ മുടക്കിയാണ് നിർമാണം. ജില്ലാ നിർമിതി കേന്ദ്രമാണ് ഏഴ് മാസം കൊണ്ട് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.

Advertisment

വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ് ഏരിയ, റെക്കോർഡ് റൂം, ഡൈനിംഗ് ഏരിയ, വെയിറ്റിംഗ് ഏരിയ, ജീവനക്കാർക്കുള്ള ശുചിമുറികൾ, പൊതുജനങ്ങൾക്കുള്ള ശുചിമുറികൾ, ഭിന്നശേഷി സൗഹൃദ ശുചിമുറി എന്നിവ ഉൾപ്പെടെ 1440 ചതുരശ്രയടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് നിർമിച്ചിട്ടുള്ളത്. വെളിയന്നൂർ ഗ്രാമപഞ്ചായത്ത് വളപ്പിലാണ് വെളിയന്നൂർ വില്ലേജ് ഓഫീസ്.

Advertisment