കാൽപന്ത് മാമാങ്കത്തിനെ വരവേറ്റ് ഡി വൈ എഫ് ഐ 'ഖത്തർ കാർണിവൽ' സംഘടിപ്പിച്ചു

New Update

publive-image

Advertisment

തൃപ്പൂണിത്തുറ : ഡി വൈ എഫ് ഐ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തെ ആകെ ആവേശത്തിലാക്കി ഫുട്‌ബോൾ ലോകകപ്പിനെ വരവേറ്റ് 'ഖത്തർ കാർണിവൽ' സംഘടിപ്പിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നും തങ്ങളുടെ ഇഷ്ട്ട ടീമിന്റെ ജേഴ്സിയും കൊടിയും വാദ്യ മേളങ്ങളുമായി നഗരത്തിന്റെ ഹൃദയം കവർന്നുഡി വൈ എഫ് ഐ പ്രവർത്തകർ.

ബ്രസീൽ,അർജന്റീന,പോർച്ചുഗൽ,ഫ്രാൻസ്, ഇംഗ്ലണ്ട്,ജർമനി,ബെൽജിയം തുടങ്ങി വമ്പൻ ടീമുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ആരാധകർ രംഗത്തു വന്നു.റോഡ് ഷോയ്ക്ക് ഡി വൈ എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സ.കെ ടി അഖിൽദാസ്,ബ്ലോക്ക് പ്രസിഡന്റ് സ. വൈശാഖ് മോഹൻ,ട്രഷറർ അമൽ അപ്പുക്കുട്ടൻ,സഖാക്കൾ അശ്വതി പി.എ,ലിജോ ജോർജ്,ബിജു ടി വി,രാഹുൽ സി ആർ തുടങ്ങിയവർ പങ്കെടുത്തു.

Advertisment