മലപ്പുറം താനൂരിൽ നാല് വയസുകാരനെ തെരുവ് നായ്കൾ കടിച്ചു കീറി; തലയ്ക്കുള്‍പ്പെടെ ഗുരുതര പരിക്ക്! 40ൽ അധികം മുറിവുകൾ

New Update

publive-image

മലപ്പുറം: മലപ്പുറം താനൂർ താനാളൂരിൽ നാല് വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി. വട്ടത്താണി കുന്നത്തുപറമ്പിൽ റഷീദിൻ്റെ മകൻ മുഹമ്മദ് റിസ്വാനെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആറു തെരുവുനായ്‌ക്കൾ കൂട്ടം ചേർന്നാണ് റിസ്‌വാനെ ആക്രമിച്ചത്.

Advertisment

വെള്ളിയാഴ്ച രാവിലെ വീടിനു സമീപത്തുവെച്ച് കടിയേറ്റത്. തലയിലും ദേഹത്തും കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയുടെ ഒരുഭാഗം കടിച്ചുപറിച്ച നിലയിലാണ്. രാവിലെ ആറോടെ കളിക്കുന്നതിനിടെ വീടിനടുത്തുവെച്ചാണ് ആറോളം തെരുവുനായ്ക്കള്‍ ചേര്‍ന്ന് കുട്ടിയെ ആക്രമിച്ചത്.

കുട്ടിയുടെ ശരീരത്തിൽ നാൽപതോളം മുറിവുകൾ ഉണ്ട്. ഇതിൽ തലക്കേറ്റ മുറിവ് ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നാളെ കുട്ടിക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ട്.

Advertisment