സൗജന്യ സഹായ ഉപകരണ വിതരണം ; ഇടുക്കി ജില്ലയില്‍ ഭിന്നശേഷി നിര്‍ണ്ണയ ക്യാമ്പ്

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

കേന്ദ്ര പദ്ധതിയായ അസ്സിസ്റ്റന്‍സ് ടു ഡിസേബിള്‍ഡ് പേഴ്സണ്‍സ് ഫോര്‍ പര്‍ചേസിങ് ഫിറ്റിങ് എയ്ഡ്സ് പ്രകാരം ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങള്‍ നല്‍കുന്നു. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അലിംകോ എന്ന കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനം വഴിയാണ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. ബ്ലോക്ക് അടിസ്ഥാനത്തിൽ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കും. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കായി വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആധാര്‍ കാര്‍ഡും, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുമായി അതാതു ക്യാമ്പുകളില്‍ രാവിലെ 10 മണിക്ക് എത്തിച്ചേരണം.
ക്രമ നം.,തീയതി, സ്ഥലം, പങ്കെടുക്കുന്ന ബ്ലോക്കുകള്‍ എന്ന ക്രമത്തില്‍

Advertisment

1. നവംബര്‍ 21, തിങ്കള്‍ - മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ , കട്ടപ്പന - കട്ടപ്പന, ഇടുക്കി

2. നവംബര്‍ 22 , ചൊവ്വ - പഞ്ചായത്ത് ഓഡിറ്റോറിയം , അടിമാലി -അടിമാലി, ദേവികുളം

3. നവംബര്‍ 23, ബുധന്‍ - പഞ്ചായത്ത് ഓഡിറ്റോറിയം, നെടുങ്കണ്ടം- നെടുങ്കണ്ടം

4. നവംബര്‍ 24, വ്യാഴം - വൈഎംസിഎ ഹാള്‍ , കുമിളി - അഴുത

5. നവംബര്‍ 25, വെള്ളി - ലയണ്‍സ് ക്ലബ്ബ് ഹാള്‍, തൊടുപുഴ - തൊടുപുഴ, ഇളംദേശം

ആദ്യഘട്ടത്തില്‍ ഏതൊക്കെ സഹായ ഉപകരണങ്ങളാണ് വേണ്ടതെന്ന് നിര്‍ണ്ണയിച്ച് രണ്ടാം ഘട്ടത്തില്‍ സഹായ ഉപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യും. ഇടുക്കി ജില്ലയിലെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും ആവശ്യമായ സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യമെന്നും ഭിന്നശേഷിക്കാര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അഡ്വ. ഡീന്‍ കുര്യാക്കോസ് എം. പി അഭിപ്രായപ്പെട്ടു. 2022 മാര്‍ച്ചില്‍ സംഘടിപ്പിക്കപ്പെട്ട ക്യാമ്പുകളില്‍ പങ്കെടുത്തവര്‍ ഇപ്രാവശ്യം നടത്തുന്ന ക്യാമ്പുകളില്‍ പങ്കെടുക്കേണ്ടതില്ല.

Advertisment