തലവടി ഗ്രാമപഞ്ചായത്ത് ആയൂർവ്വേദ ആശുപത്രിക്കും ഹോമിയോ ഡിസ്പൻസറിക്കും അറുപത് ലക്ഷം രൂപ അനുവദിച്ചു

New Update

publive-image

തലവടി : ഗ്രാമപഞ്ചായത്ത് ആയൂർവ്വേദ ആശുപത്രിക്കും ഹോമിയോ ഡിസ്പൻസറിക്കും 30 ലക്ഷം രൂപാ വീതം അനുവദിച്ചു. കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസ് ,ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ, വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം,ക്ഷേമകാര്യ സ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർമാൻ ജോജി ജെ. വയലപ്പള്ളി എന്നിവർ ചേർന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന് നല്കിയ നിവേദന ഫലമായിട്ടാണ് തുക അനുവദിച്ചത്. ഇതിനായി വിശദമായ പദ്ധതി രേഖ തയ്യാറാക്കുവാൻ നാഷനൽ ഹെൽത്ത് മിഷൻ ചീഫ് എൻജിനിയർ കേരളാ ഹെൽത്ത് റിസോഴ്സ് വെൽഫയർ സൊസൈറ്റി മാനേജിംഗ് ഡയറക്റോട് അടിയന്തിര നടപടിയ്ക്ക് നിർദ്ദേശം നല്കി.

Advertisment
Advertisment