തൃശൂർ കോർപ്പറേഷൻ ഷീ ലോഡ്ജ്: കോൺഗ്രസ്സ് പ്രമേയത്തിനു നോട്ടിസ് നൽകി

New Update

publive-image

തൃശൂർ കോർപ്പറേഷൻ ഷീ ലോഡ്ജ് അടിയന്തിരമായി തുറന്ന് പ്രവർത്തിക്കാൻ കോർപ്പറേഷൻ കൗൺസിൽ യോഗം തീരുമാനിക്കുന്ന പ്രമേയത്തിന് മുൻസിപ്പൽ ചട്ടം റൂൾ പതിനെട്ട് പ്രകാരം
കോർപ്പറേഷൻ കൗൺസിലർ മേഫി സെൽസനാണ് നോട്ടീസ് നൽകിയത്.

Advertisment

കോൺഗ്രസ്സ് കൗൺസിലർമാരായ മേഫി ഡെൽസൻ അവതാരകയും സുനിത വിനു അനുവാദകയും ആയ പ്രമേയത്തിനാണ് നോട്ടീസ് നൽകിയത്. 3 വർഷക്കാലമായി പൂട്ടി കിടക്കുന്ന കോർപ്പറേഷൻ ഷീലോഡ്ജ് അടിയന്തിരമായി തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് അയ്യന്തോൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഷീ ലോഡ്ജിലേക്ക് മാർച്ചും ധർണ്ണയും നടത്തിയിരുന്നു.

ഞായർ വൈകീട്ട് 6 മണിക്ക് ഷീ ലോഡ്ജിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധാഗ്നി തെളിയിക്കും. ബുധനാഴ്ച്ച യൂത്ത് കോൺഗ്രസ്സ് അയ്യന്തോൾ മണ്ഡലം കമിറ്റി ഷീ ലോഡ്ജിനു മുന്നിൽ എകദിന ഉപവാസം സംഘടിപ്പിക്കും. ഷീ ലോഡ്ജ് തുറന്നു പ്രവർത്തിക്കുന്നതു വരെ ശക്തമായ സമരവും നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് പറഞ്ഞു.

സ്ത്രീ സുരക്ഷ മുൻനിർത്തി ഒരു കോടി മുപ്പത്തിയാർ ലക്ഷം രൂപ ചിലവഴിച്ച് 2018 നവംബർ 6 നു ഉദ്ഘാടനം നിർവ്വഹിച്ച് ജനങ്ങൾക്ക് തുറന്നു കൊടുത്ത കെട്ടിടമാണ് കാട് പിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്നത്. രാത്രി കാലങ്ങളിൽ നഗരത്തിൽ എത്തുന്ന സ്ത്രികൾക്ക് സുരക്ഷിതമായ ഇടം എന്ന രീതിയിൽ സ്ഥാപിച്ച ഷീ ലോഡ്ജ് ഇടതുപക്ഷ ഭരണ സമിതിയുടെ പിടിപ്പുകേടിൻ്റ സ്മാരകമായി മാറിയിരിക്കുകയാണ്.

Advertisment