/sathyam/media/post_attachments/Dv1teYqHuAmPxITyJWPD.jpg)
കേരള സർക്കാരിന്റെ സാംസ്കാരിക മന്ത്രാലയം ഏർപ്പെടുത്തിയ വിവർത്തനത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് ഡോ. ആർസുവിന് സമ്മാനിച്ചു. ഭാരത് ഭവൻ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രിയിൽ നിന്ന് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി. മലയാളഭാഷ വളർച്ചയുടെ തലങ്ങളിലേക്ക് എത്തുവാൻ വിവർത്തനങ്ങൾ വളരെ സഹായകമായിട്ടുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഭാരത് ഭവൻ ഡയറക്ടർ പ്രമോദ് പയ്യന്നൂർ വിവർത്തകരെ പരിചയപ്പെടുത്തി. അടൂർ ഗോപാലകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ലോകത്തെ സമഗ്രമായി കാണാൻ മലയാളികളെ തുണച്ചത് പല കാലങ്ങളിൽ, പല ഭാഷകളിൽ നിന്ന് വന്ന വിവർത്തനങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജൂറി കമ്മിറ്റി അംഗം ഡോ. ജോർജ് ഓണക്കൂർ പ്രൊഫ. ഒലീന എന്നിവർ ആശംസകളർപ്പിച്ചു.
വിവർത്തനം വിശ്വബോധവും ദേശീയ ബോധവും പുഷ്ടിപ്പെടുത്തുവാനുള്ള വിശാലമായ വീഥിയാണെന്നും മലയാളത്തിന്റെ വളർച്ചയിൽ പൂർവ്വസൂചികളായ വിവർത്തകർ അനുഷ്ഠിച്ച സേവനം അടയാളപ്പെടുത്താൻ നമുക്ക് സാധിക്കണമെന്നും ഡോ.ആർസു മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഭാരതീയ സാഹചര്യത്തിൽ ഭാഷകളെ വിവർത്തനത്തിലൂടെ ഏകോപിപ്പിക്കുന്നതിൽ മുഖ്യ കണ്ണിയായി നിൽക്കുന്ന ഹിന്ദിക്ക് കരുത്തേകാൻ ശ്രദ്ധ പതിപ്പിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പയ്യന്നൂർ കുഞ്ഞ്രിരാമൻ, റോസി തമ്പി എന്നിവർ തെരഞ്ഞെടുത്ത കൃതികൾക്കുള്ള അവാർഡ് ഏറ്റുവാങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us