'പ്രകൃതി ഭംഗി, അനുയോജ്യ കാലാവസ്ഥ'; മികച്ച വിവാഹ ഡെസ്റ്റിനേഷൻ കേന്ദ്രമായി കേരളത്തെ തിരഞ്ഞെടുത്തു

author-image
admin
New Update

publive-image

Advertisment

ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച് വീണ്ടും കേരളം. 2022 ലെ ഏറ്റവും മികച്ച വിവാഹ ഡെസ്റ്റിനേഷൻ കേന്ദ്രമായാണ് കേരളത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. ട്രാവൽ പ്ലസ് ലിഷർ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ മാഗസിനാണ് മികച്ച വിവാഹ ഡെസ്റ്റിനേഷൻ കേന്ദ്രമായി കേരളത്തെ തിരഞ്ഞെടുത്തത്.

കൂടാതെ, ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റിൽ കേരള ടൂറിസത്തിന് റെസ്പോൺസിബിൾ ടൂറിസം ഗ്ലോബൽ അവാർഡും ലഭിച്ചിട്ടുണ്ട്. മാഗസിനിന്റെ വായനക്കാരാണ് കേരളത്തെ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

കേരളത്തെ ആകർഷകമായ വിവാഹ കേന്ദ്രങ്ങൾ ആക്കുന്നതിന് നിരവധി ഘടകങ്ങൾ സഹായിച്ചിട്ടുണ്ട്. പ്രകൃതി ഭംഗി, അനുയോജ്യ കാലാവസ്ഥ, പരമ്പരാഗത വാസ്തുവിദ്യ, തനിമയാർന്ന സ്ഥലങ്ങൾ, ഗ്രാമഭംഗി തുടങ്ങിയവയാണ് കൂടുതൽ ആൾക്കാരുടെ ശ്രദ്ധ കേരളത്തിലേക്ക് ആകർഷിക്കാൻ കാരണമായ ഘടകങ്ങൾ. മികച്ച വിവാഹ ഡെസ്റ്റിനേഷൻ കേന്ദ്രം എന്നതിലുപരി കേരളത്തെ ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താനും പദ്ധതിയിടുന്നുണ്ട്.

Advertisment