അഭിമാന നിമിഷം: ജേഴ്സി അണിഞ്ഞ് ഗർഭിണിയും, സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി

New Update

publive-image

കോഴിക്കോട്: ലോകകപ്പ്‌ മത്സരത്തിൽ പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പല രീതിയിലാണ് ലോകകപ്പ് ആവേശം ആരാധകർ പ്രകടിപ്പിക്കുന്നത്.ഇവിടെ ഇതാ
ജേഴ്സി അണിഞ്ഞ ഒരു ഗർഭിണിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാവുകയാണ്.
കോഴിക്കോട്ടെ സുധി കൃഷ്ണന്റെ ഏറ്റവും പുതിയ പരസ്യ ചിത്രത്തില്‍ ഫുട്ബോൾ ജേഴ്‌സി അണിഞ്ഞ് താരമായിരിക്കുകയാണ് മലപ്പുറം സ്വദേശിനി സോഫിയ രഞ്ജിത്ത്.
പ്രിയപ്പെട്ട ടീമിന്റെ ജേഴ്സിയുടെ നിറത്തിൽ ആകർഷണീയമാംവിധം ഒരുങ്ങിനിൽക്കുകയാണ് പൂർണ്ണ ഗർഭിണി ആയിട്ടുള്ള ഈ സ്കൂൾ അധ്യാപിക.

Advertisment

അത്തറിന്റെ മണമുള്ള ഖത്തറിലേക്കാണ് ഇപ്പോൾ ലോകം മുഴുവൻ ഉറ്റുനോക്കുന്നത്.ലോകകപ്പ് നടക്കുന്നത് ഇങ്ങ് കേരളത്തിലാണെന്ന് സംശയിക്കുംവിധമാണ് മലയാളികളുടെ ഫുട്ബോൾ ആവേശം.ഇഷ്ടതാരത്തിനും പ്രിയപ്പെട്ട ടീമിനും ഏതെല്ലാം മാർഗത്തിലൂടെ പിന്തുണയറിയിക്കാമെന്നതാണ് ആരാധകരുടെ ചിന്ത. മെസ്സിയാണ് സോഫിയയുടെ
ഇഷ്ടതാരം. സമകാലിക ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരനും ഫുട്ബോൾ മാന്ത്രികനും ആണ് മെസ്സി എന്നാണ് ഇവരുടെ അഭിപ്രായം.

ഡിസംബർ ആദ്യ വാരമാണ് സോഫിയയുടെ പ്രസവ തിയതി.വേൾഡ് കപ്പിനും തന്റെ ഇഷ്ട താരങ്ങൾക്കും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടു കൂടിയാണ് ഈ വേഷത്തിൽ തന്നെ ഫോട്ടോഷൂട്ട് നടത്തിയത്. ഗർഭകാലമായത് കൊണ്ട് ഗർഭിണിയാണെന്ന് തെറ്റിദ്ധരിപ്പിക്കാതെ തന്നെ ഫോട്ടോഷൂട്ട് നടത്താൻ സോഫിയക്ക് കഴിഞ്ഞു. ഫോട്ടോഗ്രാഫർ രഞ്ജിത്ത് ലാൽ ആണ് ചിത്രമെടുത്തത്.ചലച്ചിത്ര പരസ്യചിത്ര മേഖലയിൽ പ്രശസ്തമായ ഇമോജി9മീഡിയ എന്ന ആഡ് ഫിലിം കമ്പനിയാണ് ലോകകപ്പിന് വിളംബരം ആയി പുതിയ ജേഴ്സി ചിത്രം സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.ഗർഭിണി ജേഴ്സി അണിഞ്ഞ പുതിയ ചിത്രം
പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ കാഴ്ചക്കാർ ഏറ്റെടുത്തു കഴിഞ്ഞു.നിരവധിപേരാണ് പുതിയ വേഷത്തെ അഭിനന്ദിച്ച് സോഫിയയെ വിളിച്ചത്.

Advertisment