വടക്കാങ്ങര ആറാം വാർഡ് മാലിന്യ മുക്തമാക്കി

New Update
publive-image
 
വടക്കാങ്ങര : മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്തിലെ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിന് ഹരിത കർമ സേന പ്രയാസം നേരിടുന്ന സാഹചര്യം മനസ്സിലാക്കി ആറാം വാർഡിൽ ടീം വെൽഫെയർ പഞ്ചായത്ത് ഭരണ സമിതിയെ സഹായിക്കാൻ മുന്നോട്ട് വരികയും 50 ഓളം സന്നദ്ധ വളണ്ടിയർമാർ നാട്ടുകാരുടെ സഹകരണത്തോടെ ജനകീയമായി വാർഡിലെ മുഴുവൻ വീടുകളിൽ നിന്നും (450 വീടുകൾ) ഒരു ദിവസം കൊണ്ട് വിവിധയിനം അജൈവ മാലിന്യങ്ങൾ ശേഖരിച്ച് പഞ്ചായത്തിന്റെ കീഴിൽ കാച്ചിനിക്കാടുള്ള മാലിന്യ സംഭരണ കേന്ദ്രത്തിലെത്തിച്ചു.
Advertisment
മാലിന്യ സമാഹരണത്തിന്റെ ഔപചാരിക ഉദ്ഘാടന കർമം ഞായറാഴ്ച രാവിലെ 7 മണിക്ക് മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഹ്റാബി കാവുങ്ങൽ നിർവഹിച്ചു. വാർഡ് മെമ്പറും വികസന സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഹബീബുള്ള പട്ടാക്കൽ അധ്യക്ഷത വഹിച്ചു.
publive-image
ടീം വെൽഫെയർ ജില്ല ക്യാപ്റ്റൻ ആരിഫ് ചുണ്ടയിൽ, വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് കെ.പി ഫാറൂഖ്, മുസ്ലിംലീഗ് മക്കരപ്പറമ്പ പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.കെ സൈദബു തങ്ങൾ എന്നിവർ ആശംസയർപ്പിച്ചു.
ആറാംവാർഡ് മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ സി.കെ സുധീർ സ്വാഗതവും വാർഡ് കൺവീനർ കെ സക്കീർ നന്ദിയും പറഞ്ഞു. നാസർ കിഴക്കേതിൽ, കമാൽ പള്ളിയാലിൽ, കെ ജാബിർ, സമീറ ടി, ഷീബ പുന്നക്കാട്ടുതൊടി, റസിയ പാലക്കൽ എന്നിവർ നേതൃത്വം നൽകി.
Advertisment