New Update
/sathyam/media/post_attachments/1cK1ITbg3GAvbE2m1tRS.jpg)
കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ് നാലും ആറും വയസ്സുള്ള കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. നാദാപുരം പുറമേരിയിലും തൂണേരി വെള്ളൂരിലുമാണ് സംഭവം.
Advertisment
പുറമേരി ടൗണ്‍ പരിസരത്ത് വീടിനകത്ത് കളിക്കുകയായിരുന്ന പടിഞ്ഞാറെ മുതുവാട്ട് രാജേഷിന്റെ മകന്‍ നെഹന്‍(4), വെള്ളൂരില്‍ മീത്തലെ കാട്ടില്‍ രഞ്ജിത്തിന്റെ മകന്‍ അരുണ്‍ (6) എന്നിവരെയാണ് തെരുവുനായ അക്രമിച്ചത്. പുറമേരി കുനിങ്ങാട് റോഡില്‍ വീടിനകത്തുവെച്ച് വീട്ടമ്മയായ പുത്തലത്ത് താഴെ കമല (51)യെയും നായ അക്രമിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us