പാലക്കാട് നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ലൈവ് ലിഹുഡ്സ് ആൻ്റ് എൻ്റർപ്രൈസ് ഡവലപ്പമെൻ്റ് പ്രോഗ്രാo നടന്നു

New Update

publive-image

പാലക്കാട്: നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നബാഡിൻ്റെ സഹായത്തോടെ മന്നം സോഷ്യൽ സർവീസ് സൊസൈറ്റി പാലക്കാട് ജില്ലയിൽ നടപ്പിലാക്കുന്ന മാനവ വിഭ ശേഷി വിഭാഗത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ലൈവ് ലിഹുഡ്സ് ആൻ്റ് ഏൻ്റർപ്രൈസ് ഡവലപ്പമെൻ്റ് ജില്ലാതല പ്രോഗ്രാo താലൂക്ക് യൂണിയൻ മന്ദിരത്തിൽ നടന്നു. എൻ.എസ് എസ് ഡയറക്ടർ ബോർഡ് അം ഗം പി.നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. പാലക്കാട് താലുക്ക് യൂണിയൻ പ്രസിഡൻറ് അഡ്വ കെ '.കെ.മേനോൻ അധ്യക്ഷതവഹിച്ചു. നായർ സർവീസ് സൊസൈറ്റി സംഘടനാ ശാഖാ റജിസ്ട്രാർ പി.എൻ.സുരേഷ് യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

Advertisment

യൂണിയൻ പ്രസിഡറ്റുമാരായ കെ. ശശി കുമാർ.കെ.സനൽ കമാർ മന്നം സോഷ്യൽ സർവീസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി പി.വി.ശശിധരൻ നായർ, നബാർഡ് റിട്ടയേഡ് ഡെപ്യൂട്ടി മാനേജർ രമേഷ് വേണുഗോപാൽ ,ധനലക്ഷ്മി ബാങ്ക് സീനിയർ മാനേജർ 'രാജേഷ് കെ അലക്സ്', യൂണിയൻ വൈസ് പ്രസിഡൻറ് എം.ദണ്ഡപാണി, യൂണിയൻ സെക്രട്ടറിയും ജില്ലാതല പദ്ധതിയുടെ കോ 'ഓഡിനേറ്ററുമായ എൻ.കൃഷ്ണകുമാർ ,ആലത്തൂർ ചിറ്റൂർ താലൂക്ക് യൂണിയൻ സെക്രട്ടറി കെ കെ വിനീഷ് കുമാർ ഒറ്റപ്പാലം സെക്രട്ടറി എൻ.രവീന്ദ്രനാഥ് മണ്ണാർക്കാട് സെക്രട്ടറി കെ.എം.രാഹുൽ ,വിവിധ പ്രോഗ്രാം കോ.ഓഡിനേറ്റർമാർ, യുണിയൻ ഭരണ സമിതി അംഗങ്ങൾ ,വനിതാ സ്വയംസഹായ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.സാമ്പത്തിക മായി പിന്നോക്കം നിൽക്കുന്ന സമുദായ അംഗങ്ങൾക്കായി വിവിധ തൊഴിൽ സംരഭങ്ങൾ തുടങ്ങുവാൻ യോഗം തീരുമാനിച്ചു.

Advertisment