പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം; മൂന്നര ലക്ഷം രൂപയും സ്വര്‍ണവും മോഷ്ടാക്കൾ കവര്‍ന്നു; സംഭവം നടന്നത് ചാത്തന്നൂ‍ർ സ്റ്റേഷനിൽ നിന്നും നോക്കിയാൽ കാണാവുന്ന ദൂരത്ത്

New Update

കൊല്ലം: കൊല്ലം ചാത്തന്നൂരിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. മൂന്നര ലക്ഷം രൂപയും മൂന്നര പവൻ സ്വര്‍ണവുമാണ് മോഷ്ടാക്കൾ കവര്‍ന്നത്. സംഭവത്തിൽ രണ്ട് തമിഴ്നാട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.‍‍ ചാത്തന്നൂ‍ർ സ്റ്റേഷനിൽ നിന്നും നോക്കിയാൽ കാണാവുന്ന ദൂരത്തിലുള്ള വീട്ടിലാണ് രാവിലെ പത്ത് മണിയോടെ മോഷണം നടന്നത്.

Advertisment

publive-image

കനകമന്ദിരത്തിൽ ശ്യാം രാജിന്റെ വീടിന്റെ വാതിൽ കുത്തിത്തുറന്നായിരുന്നു കവര്‍ച്ച. സംഭവ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഭാര്യയെ ജോലി സ്ഥലത്തെത്തിച്ച് മടങ്ങിയെത്തിയപ്പോഴാണ് ശ്യാമിന് മോഷണം നടന്ന കാര്യം മനസിലായത്. പിന്നാലെ പൊലീസിൽ പരാതി നൽകി.

വീടിന് സമീപം സംശയകരമായി കണ്ട രണ്ടു പേരുടെ ചിത്രങ്ങളും ശ്യാം പൊലീസിന് കൈമാറിയിരുന്നു. ഇതാണ് പ്രതികളെ കണ്ടെത്താൻ സഹായകമായത്. ഈയടുത്ത് ജയിൽ മോചിതരായ തിരിട്ടുഗ്രാമവാസികളാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് മനസിലാക്കി. തുടര്‍ന്ന് ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മധുര സ്വദേശി പട്രായി സുരേഷ്, ട്രിച്ചി സ്വദേശി രാജ് കമൽ എന്നിവര്‍ പിടിയിലായത്. ഇവരിൽ നിന്നും സ്വര്‍ണ്ണവും പണവും പൊലീസ് പിടിച്ചെടുത്തു.

Advertisment