നവംബര്‍ 26 ന് തിരുവനന്തപുരം കേസരി ഹാളില്‍ 'ഭരണഘടനയും മാധ്യമങ്ങളും 'എന്ന വിഷയത്തില്‍ പ്രഭാഷണവും കാര്‍ട്ടൂണ്‍ പ്രദര്‍ശനവും സംഘടിപ്പിക്കും

New Update

publive-image

ഭരണഘടനാദിനമായ നവംബര്‍ 26 ന് കേരള മീഡിയ അക്കാദമി പത്രപ്രവര്‍ത്തക യൂണിയനുമായി ചേര്‍ന്ന് തിരുവനന്തപുരം കേസരി ഹാളില്‍ 'ഭരണഘടനയും മാധ്യമങ്ങളും 'എന്ന വിഷയത്തില്‍ പ്രഭാഷണവും കാര്‍ട്ടൂണ്‍ പ്രദര്‍ശനവും സംഘടിപ്പിക്കും. ചീഫ് സെക്രട്ടറി വി.പി. ജോയ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.റ്റി.ആചാരി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനാകും. ചടങ്ങില്‍ ഭരണഘടനയുടെ ആമുഖം വായിക്കും.

Advertisment

ഇതോടൊപ്പം പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച 'മലയാള മാധ്യമങ്ങളും കാര്‍ട്ടൂണുകളും' എന്ന പുസ്തകത്തിന്റെ പ്രകാശനവും ചീഫ്‌സെക്രട്ടറി വി.പി. ജോയ് നിര്‍വഹിക്കും. പി.ഡി.റ്റി ആചാരി ചീഫ് സെക്രട്ടറിയില്‍ നിന്ന് ആദ്യപ്രതി ഏറ്റുവാങ്ങും. ഗ്രന്ഥകര്‍ത്താവ് സുധീര്‍നാഥ് മറുപടി പ്രസംഗം നടത്തും. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ബാബു, സംസ്ഥാന ട്രഷറര്‍ സുരേഷ് വെളളിമംഗലം, ജില്ലാ പ്രസിഡന്റ് സാനു ജോര്‍ജ്, സെക്രട്ടറി അനുപമ ജി. നായര്‍, അക്കാദമി സെക്രട്ടറി അനില്‍ഭാസ്‌കര്‍ എന്നിവര്‍ സംസാരിക്കും.

Advertisment