എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബ്ബാനയർപ്പണത്തിന്റെ ഏകീകൃതരീതി: നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനു മെത്രാന്മാരുടെ സമിതിയെ ചുമതലപ്പെടുത്തി പെർമനന്റ് സിനഡ്

New Update

publive-image

കാക്കനാട്: സീറോമലബാർസഭയുടെ പെർമനന്റ് സിനഡ് എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബ്ബാനയർപ്പണത്തിന്റെ ഏകീകൃതരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലുള്ള സാഹചര്യം വിലയിരുത്തി. അതിരൂപതയിലെ വൈദിക-അല്മായ പ്രതിനിധികളുമായി നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനു മെത്രാന്മാരുടെ ഒരു കമ്മിറ്റിയെ പെർമനെന്റ് സിനഡ് ചുമതലപ്പെടുത്തി.

Advertisment

ആർച്ചുബിഷപ്പ് മാത്യു മൂലക്കാട്ട്, ആർച്ചുബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് ജോസ് ചിറ്റൂപ്പറമ്പിൽ സി.എം.ഐ. എന്നിവരാണ്‌ കമ്മിറ്റിയിൽ ഉള്ളത്. നവംബർ 25ന് ഉച്ചകഴിഞ്ഞാണ്‌ ചർച്ച ക്രമീകരിച്ചിരിക്കുന്നത്.

ഈ പശ്ചാത്തലത്തിൽ മംഗളവാർത്തക്കാലം ആരംഭിക്കുന്നതിനു മുൻപുള്ള വെള്ളി, ശനി, ഞായർ (നവംബർ 25,26,27) ദിവസങ്ങളിൽ പ്രത്യേകമായി പ്രാർത്ഥിക്കണമെന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. സാധിക്കുന്നിടത്തോളം പള്ളികളിലും സമർപ്പിത ഭവനങ്ങളിലും ഈ നിയോഗത്തിൽ ഒരു മണിക്കൂർ ആരാധന നടത്തണമെന്നും മേജർ ആർച്ചുബിഷപ് അറിയിച്ചു.

Advertisment