അപകടങ്ങൾ പതിയിരുങ്ങി കോങ്ങാട് - മണ്ണാർക്കാട് ടിപ്പുസുൽത്താൻ റോഡ്

New Update

publive-image

ഉമ്മനഴി: കോങ്ങാട് - മണ്ണാർക്കാട് ടിപ്പുസുൽത്താൻ റോഡിൽ ഉമ്മനഴിയിൽ പാത വികസനത്തിന്റെ ഭാഗമായുള്ള പണികൾ ആരംഭിച്ചത് മുതൽ അപകടങ്ങൾ പതിയിരിക്കുകയാണ്.

Advertisment

ഇരുവശത്തും വലിയ അളവിൽ സ്ഥലമെടുപ്പ് നടന്നതിനാൽ ചെറിയ മഴയിൽ പോലും റോഡ് ചളിനിറഞ്ഞ അവസ്ഥയിലാകും. കാൽനട യാത്രക്കാരിൽ റോഡിന്റെ ഈ അവസ്ഥ വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.

കാൽ ചളിയിൽ പൂന്തി ആളുകൾ തെന്നിവീഴുന്നതിന് പുറമെ വാഹനങ്ങളും അപകടങ്ങളിൽ പെടുന്നത് പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾ വീഴുന്നത് പതിവാണ്.

കഴിഞ്ഞദിവസം കനത്ത മഴയിൽ റോഡ് മുഴുവൻ വെള്ളം നിറഞ്ഞ് രണ്ട് വിദ്യാർത്ഥിനികളും ഒരു ബൈക്ക് യാത്രികനും വീണിരുന്നു. റോഡ് മുഴുവൻ കുഴികളായതും നിരന്തര അപകടങ്ങളിലേക്ക് നയിക്കുന്നു.

കൽവെർട്ടുകൾ വെറും കയർ കെട്ടി തിരിച്ചിരിക്കുകയാണ്. കൈവരി ഇല്ലാത്തതിനാൽ പെട്ടെന്ന് തിരിച്ചറിയപ്പെടാത്ത പ്രശ്നമുണ്ട്. കൽവെർട്ടുകളാണെങ്കിൽ മുഴുസമയവും വെള്ളം നിറഞ്ഞ് നിൽക്കുകയാണ്. മഴ പെയ്യുമ്പോൾ കൽവെർട്ടുകൾ നിറഞ്ഞുകവിഞ്ഞ് ഉമ്മനഴി മൊത്തം വെള്ളത്തിലാകും.

റോഡ് മുഴുവൻ തകർന്നതിനാലും കൽവെർട്ടും മൂലവുമെല്ലാം റോഡിന്റെ ഇരുവശവുമുള്ള കടകടിൽ പോകൽ വലിയ പ്രയാസമായതിനാൽ പാത വികസന വർക്കുകൾ ആരംഭിച്ചത് മുതൽ കച്ചവടം വളരെ കുറവാണെന്ന് വ്യാപാരികൾ പറയുന്നു.

ആളുകൾ വളരെ പ്രയാസപ്പെട്ട് ചാടിപ്പിടിച്ച് മാത്രം വ്യാപാര സ്ഥാപനങ്ങളിൽ എത്തേണ്ട അവസ്ഥയാണ്. മഴ പെയ്താൽ വെള്ളവും വെയിലായാൽ പൊടിയും മൂലവും ഉമ്മനഴിയിൽ നിൽക്കാത്ത പറ്റാത്ത സ്ഥിതിയാണ്.

കൃത്യമായ കാഴ്ചപ്പാടും ആസൂത്രണവുമില്ലാതെ ആരംഭിച്ച റോഡ് പണിയാണ് ഇപ്പോഴത്തെ പ്രയാസങ്ങൾക്ക് കാരണമെന്നും ഇതിന് അടിയന്തര പരിഹാരം കാണാൻ എം.എൽ.എയും വകുപ്പ് ഉദ്യോഗസ്ഥരുമടക്കമുള്ള അധികാരികൾ തയ്യാറാകണമെന്നും വെൽഫെയർ പാർട്ടി കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ ആശ്യപ്പെട്ടു.

വർഷങ്ങളായി ഉമ്മനഴിയിൽ നിലനിൽക്കുന്ന ഡ്രെയിനേജ് സംവിധാനത്തിലെ പ്രശ്നങ്ങളും പരിഹരിക്കപ്പെടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisment