Advertisment

ഗെയിമിംഗില്‍ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ താല്പര്യം വര്‍ധിക്കുന്നതായി എച്ച് പി പഠനം

New Update

publive-image

Advertisment

കൊച്ചി: ഗെയിമിംഗ് തൊഴിലവസരങ്ങളില്‍ യുവജനങ്ങള്‍ക്ക് താല്പര്യം വര്‍ദ്ധിക്കുന്നതായി എച്ച് പി പഠന റിപ്പോര്‍ട്ട്. എച്ച് പി ഇന്ത്യ 14 ഇന്ത്യന്‍ നഗരങ്ങളിലെ 2000ത്തിലധികം പേരെ പങ്കെടുപ്പിച്ച് നടത്തിയ ഗെയിമിംഗ് ലാന്‍ഡ്‌സ്‌കേപ്പ് പഠനം 2022 രണ്ടാം പതിപ്പിലാണ് ഈ കണ്ടെത്തല്‍. പഠനമനുസരിച്ച്, ഗെയിമിംഗ് ഗൗരവമായി കാണുന്ന മൂന്നില്‍ രണ്ട് ഭാഗവും ഗെയിമിംഗ് ഒരു മുഴുവന്‍ സമയ അല്ലെങ്കില്‍ പാര്‍ട്ട് ടൈം കരിയര്‍ ആയി തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം വനിതാ ഗെയിമര്‍മാരും ഗെയിമിംഗ് ഒരു കരിയര്‍ ഓപ്ഷനായി തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു.

ഗെയിമിംഗ് കരിയറിലേക്ക് യുവജനങ്ങളെ നയിക്കുന്ന പ്രധാന കാരണം മികച്ച വരുമാന സാധ്യതകളും അവരുടെ ഹോബി തന്നെ കരിയറാക്കാന്‍ കഴിയുന്നു എന്നതുമാണ്. വളര്‍ന്നു വരുന്ന ഇന്ത്യന്‍ ഗെയിമിംഗ് വ്യവസായത്തില്‍ അതൊരു കരിയര്‍ ഓപ്ഷനായി കാണുന്നത് പ്രതീക്ഷാജനകമാണെന്നും അവര്‍ക്കു അറിവും ഉപകരണങ്ങളും അവസരങ്ങളും നല്‍കി ഗെയിമര്‍മാരെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് എച്ച്പി ഇന്ത്യ മാര്‍ക്കറ്റ് പേഴ്സണല്‍ സിസ്റ്റംസ് സീനിയര്‍ ഡയറക്ടര്‍ വിക്രം ബേദി പറഞ്ഞു.

ഗെയിമിംഗില്‍ മൊബൈലുകളെക്കാള്‍ ഉപരി പിസികള്‍ക്ക് മുന്‍ഗണന നല്‍കുന്നതായും പഠനത്തില്‍ കണ്ടെത്തി. ഗെയിമിംഗ് ഏവരുടെയും മാനസിക ഉല്ലാസം ഉയര്‍ത്തുന്നതും ഇന്ത്യയില്‍ വനിതാ ഗെയിമര്‍മാര്‍ വര്‍ധിച്ചുവരുന്നതായും പഠനത്തിലൂടെ കണ്ടെത്തി

Advertisment