മലപ്പുറം‌ മേഖല മദ്റസാ മജ്ലിസ് ഫെസ്റ്റ് ഡിസംബർ 04 ന്

New Update

publive-image

തിരൂർക്കാട് : കേരള മദ്റസ എജ്യുക്കേഷൻ ബോർഡ് മദ്റസ വിദ്യാർഥികളുടെ മലപ്പുറം മേഖല മജ്ലിസ് ഫെസ്റ്റ് ഡിസംബർ 04ന് തിരൂർക്കാട് ഇലാഹിയ കോളേജിൽ നടക്കും. ഖുർആൻ പാരായണം, ആംഗ്യപ്പാട്ട്, അറബി ഗാനം, ഇസ്ലാമിക ഗാനം, പ്രസംഗം, നാടകം, കോൽക്കളി, സംഗീത ശിൽപ്പം, ഒപ്പന, വട്ടപ്പാട്ട് തുടങ്ങി നിരവധി മൽസരങ്ങൾ മജ്ലിസ് ഫെസ്റ്റിൽ അരങ്ങേറും.

Advertisment

കേരള മദ്റസ എജ്യുക്കേഷൻ ബോർഡിന് കീഴിലെ മലപ്പുറം ജില്ലയിലെ മുഴുവൻ മദ്റസകളിൽ നിന്നുമുള്ള 2000 ഓളം വിദ്യാർഥികൾ മൽസരത്തിൽ പങ്കെടുക്കും. 4 കാറ്റഗറിലായി 54 ഇനങ്ങളിൽ 10 വേദികളിലാണ് മൽസരങ്ങൾ നടക്കുക.

മജ്ലിസ് ഫെസ്റ്റിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡന്റ് സലീം മമ്പാടാണ് മുഖ്യ രക്ഷാധികാരി. ചെയർമാനായി മുഹമ്മദലി മാസ്റ്റർ മങ്കടയെ തെരെഞ്ഞെടുത്തു. പി അബ്ദു റഹീം രാമപുരമാണ് ജനറൽ കൺവീനർ. വിവിധ വകുപ്പ് കൺവീനർമാരായി ഉസ്മാൻ അരിപ്ര (പ്രോഗ്രാം), ടി അബ്ദുറഹ്മാൻ (സാമ്പത്തികം), ഹമീദ് (ലൈറ്റ് & സൗണ്ട്), ശഹീർ വടക്കാങ്ങര (രജിസ്ട്രേഷൻ), മുഹമ്മദ് കുട്ടി (അക്കമഡേഷൻ), കരീം മണ്ണാറമ്പ് (സമ്മേളനാനന്തരം), വി.പി ബഷീർ (ഭക്ഷണം), സുബൈദ ഫാറൂഖ് (വനിത വിഭാഗം), അലവിക്കുട്ടി (ട്രോഫി), മുജീബ് (ട്രാഫിക്), ലത്തീഫ് കടുങ്ങൂത്ത് (വളണ്ടിയർ), റബീ ഹുസൈൻ തങ്ങൾ (മീഡിയ) എന്നിവരെ തെരെഞ്ഞെടുത്തു.

Advertisment