പാലക്കാട് ബ്രാഞ്ച് കനാലുകൾ ശുചീകരണം: ഫണ്ട് അനുവദിക്കുന്നതിന് ജോസ് കെ മാണി മുഖാന്തരം മുഖ്യമന്ത്രിക്ക് നിവേദനം നൽകി

New Update

publive-image

പാലക്കാട്. ജില്ലയിലെ ഡാമുകളോട് അനുബന്ധിച്ചുള്ള ബ്രാഞ്ച് കനാലുകളുടെ ശുചീകരണത്തിന് ഫണ്ട് ലഭ്യമാക്കുവാൻ വേണ്ടി കേരള കോൺഗ്രസ് (എം) പാലക്കാട് ജില്ല പ്രസിഡന്റ് അഡ്വക്കേറ്റ് കെ.കുശലകുമാർ കേരള കോൺഗ്രസ് (എം) ചെയർമാൻ  ജോസ് കെ മാണി എംപി മുഖാന്തരം മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പാലക്കാട് ജില്ലയിലെ മലമ്പുഴ, കാഞ്ഞിരപ്പുഴ, പോത്തുണ്ടി, മംഗലം, ചേരാമംഗലം, ചിറ്റൂർ പുഴ, വാളയാർ, ചുള്ളിയാർ,മീങ്കര,എന്നീ ഡാമുകളിലെ ബ്രാഞ്ച് കനാലുകളുടെ ശുചീകരണം തടസ്സപ്പെട്ടിരിക്കുകയാണ് കഴിഞ്ഞ വർഷങ്ങളിൽ ബ്രാഞ്ച് കനാലുകൾ വൃത്തിയാക്കുന്നതിന് തൊഴിലുറപ്പ് ഫണ്ട് സർക്കാർ ഉപയോഗപ്പെടുത്തി നടപ്പിലാക്കി വരുകയായിരുന്നു. പക്ഷേ തൊഴിലുറപ്പ് ഫണ്ട് നിർത്തലാക്കിയപ്പോൾ ബ്രാഞ്ച് കനാലുകൾ വൃത്തിയാക്കുന്നതിന് തടസ്സം നേരിടുകയും ചെയ്തു.

Advertisment

ആയിരക്കണക്കിന് കർഷകരുടെ പതിനായിരകണക്കിന് ഹെക്ടറുകൾക്ക് പാലക്കാട് ജില്ലയിൽ ബ്രാഞ്ച് കനാലുകൾ വൃത്തിയാക്കാത്തത് കാരണം കർഷകർക്ക് പൂർണ്ണമായി ജലസേചനം ലഭ്യമാകുന്നില്ല എന്നുള്ളത് യാഥാർത്ഥ്യമാണ്. അതിന് ശാശ്വത പരിഹാരത്തിനു വേണ്ടി ജലസേചന വകുപ്പ് പാലക്കാട് ജില്ലയിലെ എല്ലാ ഡാമുകളോട് അനുബന്ധിച്ചുള്ള ബ്രാഞ്ച് കനാലുകൾ വൃത്തിയാക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി ജലസേചന വകുപ്പ് മന്ത്രി  റോഷി അഗസ്റ്റിൻ ധനകാര്യവകുപ്പ് മന്ത്രി ബാലഗോപാലൻ അവർകൾക്ക് സമർപ്പിക്കുകയും ജലസേചന വകുപ്പ് ധനകാര്യവകുപ്പിൽ സമർപ്പിച്ച ഫയലിന്മേൽ ഫണ്ട് അനുവദിക്കുവാൻ പ്ലാനിങ് ബോർഡ് ചർച്ച ചെയ്തുകൊണ്ട് നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ കേരള കോൺഗ്രസ് (എം) പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വക്കേറ്റ് കെ. കുശലകുമാർ കേരള കോൺഗ്രസ് (എം) ചെയർമാൻ  ജോസ് കെ മാണി മുഖാന്തരം മുഖ്യമന്ത്രിക്ക് നിവേദനം കൊടുത്തു മേൽപ്പറഞ്ഞ കാര്യങ്ങൾ എത്രയും പെട്ടെന്ന് തീരുമാനമാക്കുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്.

Advertisment