/sathyam/media/post_attachments/k9ENHv775WKMdB8Fuqu9.jpg)
ആലപ്പുഴ: കുട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ വകുപ്പുകൾ വനിത ശിശു വികസന വകുപ്പിൻ്റെ കീഴിൽ കൊണ്ട് വരുന്ന കാര്യം ഗവന്മെൻ്റിൻ്റെ സജീവ പരിഗണനയിലാണന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ. പറഞ്ഞു. ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന വകുപ്പ് 'ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജുവൈനൽ ജസ്റ്റീസ് ഹോം സ്ഥാപനങ്ങളിലെ കുട്ടികളുടെ നിറ ക്കൂട്ട് ചിൽഡ്രൻസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ഗവണ്മെൻ്റ് ,ഗവന്മെൻ്റ് ഇതര സ്ഥാപനങ്ങളിലെ കുട്ടികൾക്കായുള്ള സേവനങ്ങൾ, പശ്ചാത്തല സൗകര്യങ്ങൾ' ഡി. അഡിക്ഷൻ സെൻ്റർ' ആഫ്റ്റർ കെയർ ഹോം' ഫിറ്റ്നസ് സെൻ്റർ, കലാ സാംസ്ക്കാരിക കേന്ദ്രം എന്നിവ സജ്ജീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ബാല അവകാശ കമ്മീഷൻ അംഗം അഡ്വ.ജലജ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൾ കൗൺസിലർ 'നസീർ പുന്നക്കൽ' സി.ഡബ്ളിയു' സി ചെയർപേഴ്സൺ അഡ്വ.ജി.വസന്തകുമാരി അമ്മ, ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഓഫീസർ 'എൽ.ഷീബ 'ജില്ലാ ശിശുസംരക്ഷണ ഓഫീസർ ' ടി.വി. മിനിമോൾ' ജില്ലാ ശിശുക്ഷേമ സമിതി നിർവ്വാഹക സമിതി അംഗം 'കെ.നാസർ, ചൈൽഡ് ലൈൻ പ്രതിനിധി സെബാസ്റ്റ്യൻ ,ഡപ്പ്യൂട്ടി കലക്ടർ ആശ സി.എബ്രഹാം ,പ്രൊട്ടക്ഷൻ ഓഫീസർലിനു ലോറൻസ് ,ബിനു റോയ് എന്നിവർ പ്രസംഗിച്ചു.ജില്ലയിലെ 26 ഹോമുകളിൽ നിന്നായി 450 കുട്ടികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത് മത്സര വിജയികൾക്ക് ജില്ലാ പോലീസ് ചീഫ് ചൈത്രതെരേസ ജോൺ സമ്മാനദാനം നിർവ്വഹിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us