/sathyam/media/post_attachments/LDLgNVMLsYEw0FSN2Aii.jpg)
കിഴക്കമ്പലം: ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ കുട്ടിയുടുപ്പുകൾ അമേരിയ്ക്കയിലേയ്ക്ക് കയറ്റുമതി ചെയ്യുന്ന കിറ്റക്സ് ഗ്രൂപ്പിൽ നിന്നും നവജാത ശിശുക്കൾ മുതൽ രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി "ബേബി സ്കൂബീ" സീസൺ 2 കുഞ്ഞുടുപ്പുകൾ പുറത്തിറക്കി.
കളമശ്ശേരി ചാക്കൊളാസ് പവനിയലിലെ ഇലേറിയ ഹാളിൽ നടന്ന ചടങ്ങിൽ നടിയും അവതാരികയുമായ അശ്വതി ശ്രീകാന്ത്, അന്ന - കിറ്റക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ബോബി എം.ജേക്കബ്ബിൽ നിന്നും ഉൽപന്നം ഏറ്റുവാങ്ങി വിപണിയിൽ അവതരിപ്പിച്ചു.
രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി ഉടുപ്പുകൾ, ടൗവ്വലുകൾ, റോമ്പേഴ്സ് തുടങ്ങിയ ഉൽപന്നങ്ങളാണ് "ബേബി സ്കൂബി" സീസൺ 2 വിൽ വിപണിയിൽ ഇറക്കിയിരിക്കുന്നത്.
കിഴക്കമ്പലം ടെക്സ്റ്റൈൽസ് എന്ന കിറ്റക്സ് 1975 ൽ സ്ഥാപിതമായതോടെ മലയാളികളുടെ വസ്ത്രതാത്പര്യങ്ങളിൽ ശ്രദ്ധേയമായ മാറ്റം ആരംഭിയ്ക്കുകയായിരുന്നു. വർഷങ്ങളോളം ഉപയോഗിച്ച് പഴകിയാലും നിറവും ഭംഗിയും ഈടും നിലനിൽക്കുന്ന കിറ്റക്സ് ഉൽപന്നങ്ങൾ മലയാളികൾ ആവേശത്തോടെ ആണ് സ്വീകരിച്ചത് എന്ന് ബോബി എം ജേക്കബ്ബ് പറഞ്ഞു.
ഓർഗാനിക് കോട്ടൺ ഇന്റർലോക്ക് ഫാബ്രിക്കിൽ നിർമ്മിയ്ക്കുന്നതിനാൽ ഈ കുഞ്ഞുടുപ്പുകൾ, കുഞ്ഞുങ്ങളുടെ മൃദുലമായ ചർമ്മത്തിന് വളരെ അനുയോജ്യമാണ്. കയറ്റുമതി ഗുണനിലവാരം ഉറപ്പാക്കുന്ന നൂറുശതമാനവും കോംബ്ട് കോട്ടനാണ് "ബേബി സ്കൂബീ"യ്ക്ക് വേണ്ടി തിരഞ്ഞെടുക്കുന്നത്. അത് കൊണ്ടാണ് മറ്റ് കുട്ടിയുടുപ്പുകളിൽ നിന്നും" ബേബി സ്കൂബീ"യെ വ്യത്യസ്തമാക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ഈ കുഞ്ഞുടുപ്പുകൾ കേരളത്തിലെയും ഇന്ത്യയിലെയും കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഈ ചുവട് വയ്പ്.
ഇന്റർനാഷനൽ ടെസ്റ്റിംഗ് പാരാമീറ്റേഴ്സ് ഉപയോഗിച്ച് ടെസ്റ്റ് ചെയ്തതിന് ശേഷമുള്ള ഫാബ്രിക്കുകൾ മാത്രമേ ഈ കുഞ്ഞുടുപ്പുകൾക്കായി ഉപയോഗിയ്ക്കുന്നുള്ളു. OEKO - TEX അംഗീകാരമുള്ള ഓർഗാനിക് ഡൈകൾ ഉപയോഗിച്ച്, ലോകത്തെ ഏറ്റവും അത്യാധുനികമായ യൂറോപ്യൻ ടെക്നോളജിയുടെ ഭാഗമായ COLD PAD BATCH ഡൈയിംഗ് രീതിയിലൂടെയാണ് ഫേബ്രിക്കിനെ മൃദുലമാക്കുന്നത്.
കുട്ടികൾ കടിച്ചാൽ പറിഞ്ഞു പോകാതിരിക്കാൻ, ആറ് പൗണ്ട് വരെ പ്രഷർ ടെസ്റ്റ് ചെയ്ത സ്നാപ്പ് ബട്ടനുകളാണ് "ബേബി സ്കൂബീ"യിൽ ഉപയോഗിയ്ക്കുന്നത്. ഓരോ ഉത്പന്നങ്ങളും മെറ്റൽ ഡിറ്റക്ടറിലൂടെ കടത്തിവിട്ട്, ലോഹങ്ങളുടെ സാന്നിദ്ധ്യം ഇല്ലന്ന് ഉറപ്പ് വരുത്തിയാണ് വിപണിയിൽ എത്തിയ്ക്കുന്നത്.
റബ്ബിംഗ് ടെസ്റ്റും, വാം ലുക്ക് വാഷിംഗ് ടെസ്റ്റും നടത്തി കളർ ഫാസ്റ്റ്നസ്സും, ഫാബ്രിക് ഷ്റിംഗേജ് ടെസ്റ്റ് ചെയ്ത് ജി.എസ്.എം നിലനിർത്തി ഡയമെൻഷൻ സ്റ്റെബിലിറ്റിയും ഉറപ്പുവരുത്തുന്നു.
ഇത്രയും കണിശവും കർക്കശവും ആയ ടെസ്റ്റുകൾ ചെയ്ത് ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ഉത്പന്നങ്ങൾ വിപണിയിൽ എത്തിയ്ക്കുന്നത് കൊണ്ടാണ് ജനങ്ങൾ കിറ്റക്സിനെ വിശ്വാസത്തിൽ എടുക്കുന്നത് എന്ന് ബോബി എം ജേക്കബ്ബ് വിശദീകരിച്ചു.
ഇപ്പോൾത്തന്നെ, ആറുമാസം വരെ പ്രായമുള്ള കുട്ടികൾക്കായി " ബേബി സ്കൂബീ" സീസൺ 1, വിപണിയിൽ ലഭ്യമാണ്. ഏകദേശം 299 മുതൽ 699 രൂപവരെയാണ് ഈ ഉത്പന്നങ്ങളുടെ വില.
ചടങ്ങുകൾക്ക് ശേഷം വേദിയിൽ നടന്ന രണ്ട് വയസ്സ് വരെയുള്ള കുട്ടികളുടെ ഫാഷൻ ഷോ സദസ്സിനെ വളരെ ആകർഷിച്ചു. 24 കുഞ്ഞുങ്ങളാണ് റാമ്പിൽ അമ്മമാരോടൊപ്പം ചുവട് വച്ചത്. പ്രശസ്ത പത്രപ്രവർത്തകയും എഴുത്തുകാരിയും ആയ ഗീതാ ബക്ഷിയും, അശ്വതി ശ്രീകാന്തും ഷോയുടെ വിധികർത്താകളായി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുഞ്ഞുങ്ങൾക്ക് സമ്മാനവും നൽകി അനുമോദിച്ചു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് "ബേബി സ്കൂബീ"യുടെ പരസ്യങ്ങളിൽ അഭിനയിക്കാനും അവസരം നൽകി.
ബോബി എം ജേക്കബ്ബിനെ കൂടാതെ, ഡയറക്ടർമാരായ ജെഫ് ജേക്കബ്ബ്, മിഥുന മരിയ ജേക്കബ്ബ്, സിഎഫ്ഒ ഡോണി ഡൊമിനിക്, ജിഎം,ഓപ്പറേഷൻസ് മുരളികൃഷ്ണൻ, മാർക്കറ്റിംഗ് മാനേജർ പ്രിൻസ് മാത്യൂ, അസി.മാർക്കറ്റിംഗ് മാനേജർ ചിന്ദുരാജ്, തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us