New Update
/sathyam/media/post_attachments/3TyGLIrIzSg8sAkgKaYw.jpg)
പാലക്കാട്: ബൈക്ക് യാത്രികനെ കാറിലെത്തി ഇടിച്ചുവീഴ്ത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ മധുര സ്വദേശികള്‍ അറസ്റ്റില്‍. മധുര മേലൂർ സ്വദേശികളായ വിജയ് (26), ഗൗതം (25), ശിവ (42) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മുതലമട മാമ്പള്ളത്താണ് സംഭവം നടന്നത്.
Advertisment
മുതലമടയിലെ കബീറിനെയാണു സാമ്പത്തിക ഇടപാടിന്റെ പേരിൽ തമിഴ്നാട് സ്വദേശികളായ മൂന്നംഗ സംഘം കാറിൽ കടത്താൻ ശ്രമിച്ചത്. പരിക്കേറ്റ കബീറിനെ ചിറ്റൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us