/sathyam/media/post_attachments/kU3EKM2YuhPIiV8UQHue.jpeg)
പാലക്കോട് : വിഴിഞ്ഞം സമരത്തെ അടിച്ചമർത്താനുള്ള സർക്കാർ നീക്കത്തിനെതിരെ ജില്ലാ ഐക്യദാർഢ്യസമിതിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
കോട്ടമൈതാനത്തിന് സമീപത്തു നിന്നും ആരംഭിച്ച പ്രകടനം കോർട്ട് റോഡ്, സുൽത്താൻപേട്ട റോഡിലൂടെ സ്റ്റേഡിയം സ്റ്റാന്റിനടുത്ത് സമാപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധ യോഗം ഐക്യദാർഢ്യ സമിതി കൺവീനർ വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
'കലാപവും അക്രമങ്ങളും സംഘർഷവും സൃഷ്ടിച്ചു വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തെ തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ സ്റ്റേറ്റും ചില തുറമുഖ അനുകൂലികളും ചേർന്നു നടത്തുന്നതെന്നും. പോലീസും സർക്കാരും പ്രകോപനം സൃഷ്ടിക്കുന്ന നടപടികളിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ മത്സ്യത്തൊഴിലാളികളും സമരസമതിയുമായും ചർച്ച നടത്തുകയുമാണ് വേണ്ടത്. ഇനിയും ഒരു മുത്തങ്ങയും നന്ദിഗ്രാമും സൃഷ്ടിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.
കെ.അബ്ദുൽഅസീസ് അധ്യഷത വഹിച്ചു. പാലക്കാട് നഗരസഭ കൗൺസിലർ എം.സുലൈമാൻ, പ്ലാച്ചിമട സമര ഐക്യദാർഢ്യ സമിതി ചെയർമാൻ വിജയൻ അമ്പലക്കാട്, സാമൂഹ്യ പ്രവർത്തകരായ കെ.ആർ.ബിർള, കെ. മായാണ്ടി, റെയ്മണ്ട് ആന്റണി, കെ.സി. അശോക്, കെ.എം.ബീവി, വി.പത്മമോഹൻ, പി.എച്ച്.കബീർ, ഗോപാലൻ മലമ്പുഴ, സെയ്ത് പറക്കുന്നം, കാർത്തികേയൻ, സെയ്ത് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us