കെ എസ് ആർ ടി സിയുടെ ഗാരേജ് കയ്യേറി മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റിയ സ്വകാര്യ വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കണം: പി.കെ.ബൈജു

New Update

publive-image

ബസുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം പോലും അപഹരിച്ച് കെ എസ് ആർ ടി സി യുടെ പാലക്കാട് ഗാരേജ് അധികാരികളുടെ ഒത്താശയോടു കൂടി കയ്യേറി മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റിയ സ്വകാര്യ വ്യക്തിക്കെതിരെ നിയമ നടപടി കൈക്കൊള്ളാൻ അധികൃതർ തയ്യാറാവണമെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ കയ്യേറ്റത്തിന് ഒത്താശ ചെയ്യുന്ന കെ എസ് ആർ ടി സി പാലക്കാട് ഡിപ്പോ അധികാരികളുടെ നിരുത്തരവാദപരവും തൊഴിലാളിവിരുദ്ധവുമായ നടപടിക്കെതിരെ കെ എസ് ടി എംപ്ലോയീസ് സംഘ് പാലക്കാട് ഡിപ്പോയിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

സർവ്വീസുകൾ അവസാനിപ്പിക്കുന്ന ബസുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലം ഗാരേജിനുള്ളിൽ ആവശ്യത്തിനുണ്ടായിരിക്കെ ബസുകൾ ലിങ്ക് റോഡിൽ പാർക്ക് ചെയ്യേണ്ടി വരുന്നത് തൊട്ടടുത്ത് പണി നടക്കുന്ന സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലെ മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. അവിടെയുള്ള കക്കൂസ് മാലിന്യങ്ങളുൾപ്പടെ കെ എസ് ആർ ടി സി ഗാരേജിനുള്ളിൽ നിക്ഷേപിക്കുന്നത് ജീവനക്കാർക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. അധികൃതരെ നേരിട്ടും കത്തു മുഖേനയും അറിയിച്ചിട്ടും നടപടിയെടുക്കാത്തത് അവരുടെ അറിവും സമ്മതവും ഇതിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ്.

കെ എസ് ടിഎംപ്ലോയീസ് സംഘിന്റെ പ്രതിഷേധത്തെ തുടർന്ന് കയ്യേറ്റം ഒഴിപ്പിക്കാൻ അധികൃതർ തിരക്കിട്ട ശ്രമം തുടങ്ങി. എന്നാൽ 3 മാസമായി നടക്കുന്ന ഈ കയ്യേറ്റത്തിന് അനുമതി നൽകിയവർക്കെതിരെ ഡിപ്പാർട്ട്മെൻറ് തല നടപടി എടുക്കാൻ കെ എസ് ആർ ടി സി മാനേജ്മെൻറും ഈ കയ്യേറ്റം നടത്തിയ സ്വകാര്യ വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഡിപ്പോ അധികാരികളും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡൻറ് കെ.പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ്കൃഷ്ണൻ , ജില്ലാ സെക്രട്ടറി ടി.വി.രമേഷ്കുമാർ എന്നിവർ സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി എൽ രവിപ്രകാശ്, എസ്.സരേഷ് നാഗനന്ദകുമാർ, ഇ.ശശി,എ.വിനോദ്, സി.രാജഗോപാൽ, ആർ.ശിവകുമാർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Advertisment