/sathyam/media/post_attachments/4W2IOYAMT0h8JHgdFOz7.jpeg)
മുക്കം : നാസ്തികതയെ വിചാരണ ചെയ്യുന്നു എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ് ലാമി കോഴിക്കോട് ജില്ല കമ്മറ്റി മുക്കത്ത് സംഘടിപ്പിച്ച ആശയ സംവാദം ശ്രദ്ധേയമായി.ആഗോള തലത്തിൽ ഇസ്‌ലാമോഫോബികായ വിവിധ ധാരകൾ ആസൂത്രിതമായി പ്രവർത്തിക്കുന്നതിന്റെ ഭാഗമായി രൂപപ്പെട്ട ഇസ്‌ലാം വിരുദ്ധ നവനാസ്തികതയുടെ അകവും പുറവും നിശിതമായി വിശകലനം ചെയ്ത സംവാദം സർഗാത്മകമായ ചർച്ചകളാൽ സമ്പുഷ്ടമായിരുന്നു. മുക്കം നോർത്ത് കാരശേരി ഹൈവേ റെസിഡൻസി ഓഡിറ്റോറിയത്തിൽ നടന്ന സംവാദം സ്ത്രീകളുൾപ്പടെയുള്ളവരുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
മാധ്യമം - മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ടി ശാക്കിർ അധ്യക്ഷത വഹിച്ചു.
ചിന്തകരും പ്രഭാഷകരുമായ മുഹമ്മദ് ശമീം (നാസ്തികത ചരിത്രത്തിലൂടെ ), കെ മുഹമ്മദ് നജീബ് ( വംശീയ നാസ്തികത ), ടി മുഹമ്മദ് വേളം (നാസ്തിക ആരോപണങ്ങളും ഇസ് ലാമും എന്നിവർ വിവിധ വിഷയാവതരണങ്ങൾ നടത്തുകയുംഅന്വേഷണങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
/sathyam/media/post_attachments/WeIUeMZHF4QFFTgiPmyf.jpeg)
ജമാഅത്തെ ഇസ് ലാമി മുക്കം ഏരിയ പ്രസിഡന്റ് എ പി നസീം സ്വാഗതവും കൊടിയത്തൂർ ഏരിയ പ്രസിഡന്റ് ഇ എൻ അബ്ദുറസാഖ് നന്ദിയും പറഞ്ഞു. യൂസുഫ് ഓമശേരി,എസ് കമറുദ്ദീൻ, കെ ആർ മുഹമ്മദ്,സുഹ്റ മൻസൂർ,ഇ കെ അൻവർ , ബഷീർ പാലത്ത്, പി കെ ശംസുദ്ദീൻ , ആയിശ നൂൻ,പി വി യൂസുഫ്, പി വി നബീൽ, ശാഹിന ഓമശേരി, സ്വാലിഹ് ചിറ്റടി, ഷമീർ ആനയാംകുന്ന്, ലൈല മുസ്തഫ, ശാമിൽ ശമീർ , കെ ടി ഇല്യാസ് തുടങ്ങിയവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us