പാലക്കാട് സമയക്രമം പാലിക്കാതെ പ്രവര്‍ത്തിച്ച കള്ളുഷാപ്പുകൾ അടപ്പിച്ചു

New Update

publive-image

പാലക്കാട്: നിശ്ചിത സമയപരിധി പാലിക്കാതെ കള്ള് വിറ്റ അഞ്ചു ഷാപ്പുകൾ എക്സൈസ് ഡിപ്പാർട്ടുമെൻ്റിൻ്റെ മിന്നൽ പരിശോധനയിൽ അടപ്പിച്ചു.

Advertisment

രാവിലെ എട്ടു മണി മുതൽ വൈകീട്ട് എട്ടു മണി വരെയാണ് കള്ളുഷാപ്പുകളുടെ പ്രവർത്തന സമയമെന്നിരിക്കെ രാവിലെ എട്ടു മണിക്കു മുമ്പും വൈകീട്ട് എട്ടു മണിക്കു ശേഷവും കള്ളുവിൽപന നടത്തിയതിനാണ് ഈ ഷാപ്പുകള്‍ക്ക് പിടിവീണത്.

പുത്തൂർ, വലിയ പാടം, ആണ്ടിമഠം, താണാവ്, ഒലവക്കോട് എന്നിവങ്ങളിലെ ഷാപ്പുകളാണ് അടപ്പിച്ചത്. പിഴയും ഈടക്കിയിട്ടുണ്ട്.

Advertisment