/sathyam/media/post_attachments/aOtFg3rspbBfJOfCVRnU.jpeg)
എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന അപ്പാർട്ട്മെൻറുകളുടെ അപ്പെക്സ് ബോഡിയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത കോൺഫെഡറേഷൻ ഓഫ് അപ്പാർട്ട്മെന്റ് അസോസിയേഷൻ പാലക്കാട്ടിന്റെ പ്രസിഡന്റ പ്രൊഫ:' വിജയനെ കൽമണ്ഡപം സൂര്യാ ഹൈറ്റ്സിൽ നടന്ന കാപ്പിന്റെ എക്സിക്യുട്ടീവ് യോഗത്തിൽ ആദരിച്ചു, .കാപ്പിനു വേണ്ടി കാപ്പ് ജോയൻറ് സെക്രട്ടറി ഡോ.വത്സ കുമാർ പൊരുന്നം കോട്ടും ട്രഷറർ ശ്രീ .കുമാരും ചേർന്നാണ് ബൊക്കെ നൽകി ആദരിച്ചത്. സൂര്യാ ഹൈറ്റ്സിനു വേണ്ടി കാപ്പിന്റെ ആദ്യകാല പ്രവർത്തകനായ ശ്രീ. മണ്ണിൽ കൃഷ്ണൻകുട്ടി പൊന്നാടയണിയിച്ച് അനുമോദനം അറിയിച്ചു.
കുമാരി അനുശ്രീഹരികുമാറിന്റെ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്.
1860 ലെ ദുർബലമായ ഒരു നിയമത്തിന്റെ പേരിലാണ് ഇന്നും അപ്പാർട്ട്മെന്റ് അസോസിയേഷനുകൾ രജിസ്റ്റർ ചെയ്യുന്നതെന്നും കേരളത്തിലാകമാനം ഒരു ഏകീകൃത സ്വാഭവമുള്ള അപ്പാർട്ട്മെൻറ് റെഗുലേഷൻ ആകട് നടപ്പിലാക്കണമെന്നും കാപ്പ് എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. വാട്ടർ അതോറിട്ടി പോലുള്ള സർക്കാർ സംവിധാനങ്ങൾ വിവേചനരഹിതമായി പ്ലാററുടമകളിൽ നിന്നും അമിത ചാർജ് ഈടാക്കുന്നുവെന്നും ഇതിനെതിരെ ഹൈകോടതിയിൽ കൊടുത്ത കേസിന് ഹാജരാകാതെ വാട്ടർ അതോറിറ്റി ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം ചൂണ്ടി കാട്ടി.
കാപ്പ് സെക്രട്ടറി . എ.വി.ശേക്ഷൻ, വൈസ് പ്രസിഡന്റ് ഗായത്രി ,പി.ആർ.ഒ സജിത, അജിത് , രാജീവ് ചേലനാട്ട്, സുനിൽ, ശ്രീ.ഉണ്ണികൃഷ്ൻ എന്നിവർ സംസാരിച്ചു. സൂര്യാ ഹൈറ്റ്സ് അസോസിയേഷൻ കമ്മിറ്റിയംഗങ്ങളായ ഇന്ദു കണ്ണൻ, നാരായണമേനോൻ തുടങ്ങിയവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us