തഹസിൽദാർ ഇല്ല: പൊന്നാനി മണ്ഡലം കോൺഗ്രസ് താലൂക്ക് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

New Update

publive-image

പൊന്നാനി : താലൂക്ക് ഓഫീസിൽ ആഴ്ച്ചകളായി തഹസിൽദാർ ഇല്ലാത്തത് മുലം ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങക്ക് പരിഹാരം കാണുവാൻ അടിയന്തരമായി തഹസിൽദാറെ നിയമിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി മണ്ഡലം കോൺഗ്രസ് താലൂക്ക് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി.മലപ്പുറം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് ധർണ്ണ ഉദ്ഘാടനം ചെയ്തു.

Advertisment

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.
അഡ്വ:കെ.പി.അബ്ദുൾ ജബ്ബാർ, എ.പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, എം. രാമനാഥൻ, കെ.സേതുമാധവൻ, ടി.വി.ബാവ, മുൻസിപ്പൽ കൗൺസിലർന്മാരായ ശ്രീകല, മിനി ജയപ്രകാശ്, പി.സക്കീർ അഴീക്കൽ,വസുന്ധരൻ, കെ. കേശവൻ, രാജ്കുമാർ കുറ്റിക്കാട്, മനാഫ് കാവി, ബാലൻ കടവനാട് ,കെ.സിദ്ധീക്ക്,ആർ.വി. മുത്തു എന്നിവർ പ്രസംഗിച്ചു.

അധികാരികൾ ജനങ്ങളുടെ ഈ ദുരിതത്തിന് പരിഹാരം കാണുവാൻ തയ്യാറാകുന്നില്ല. പൊന്നാനി യിൽ ജനിച്ച് വളർന്ന റവന്യൂ മന്ത്രി കെ.രാജനും, എം.എൽ.എ നന്ദകുമാറും അടിയന്തരമായി ഇടപെട്ട് തഹസിൽദാറെ നിയമിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. താലൂക്ക് ഭരണം നിശ്ചലമായ ഈ അവസ്ഥക്ക് പരിഹാരം കാണണമെന്നും ടി.കെ. അഷറഫ് ആവശ്യപ്പെട്ടു.

Advertisment