ലോക എയ്ഡ്സ് ദിനവും ഈ വർഷത്തെ പ്രേമേയത്തെക്കുറിച്ചും അറിയാം

New Update

publive-image

Advertisment

1988-ലാണ് ആദ്യമായി എയ്ഡ്സ് ദിനം ആചരിയ്ക്കുന്നതിന് തുടക്കമിട്ടത്. ലോകാരോഗ്യ സംഘടനയിലെ രണ്ട് പൊതു വിവര ഓഫീസർമാരായ ജെയിംസ് ഡബ്ല്യു. ബണ്ണും തോമസ് നെറ്ററും ചേർന്നാണ് ഈ ദിനം രൂപീകരിച്ചത്. ദേശീയ-പ്രാദേശിക സർക്കാരുകൾ, അന്താരാഷ്‌ട്ര സംഘടനകൾ, വ്യക്തികൾ എന്നിവയ്‌ക്കിടയിൽ എയ്‌ഡ്‌സ് സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ഈ ദിനം ലക്ഷ്യമിടുന്നു. എച്ച്‌ഐവി പരിശോധന, പ്രതിരോധം, പരിചരണത്തിന്‍റെ ആവശ്യകത തുടങ്ങിയ കാര്യങ്ങളില്‍ ആളുകള്‍ക്ക് ബോധവത്കരണം നല്‍കുന്നതിന് എല്ലാ വര്‍ഷവും ഈ ദിവസം പ്രയോജനപ്പെടുത്തുന്നു.

എല്ലാ വർഷവും, UN, ഗവൺമെന്‍റുകൾ, സിവിൽ സൊസൈറ്റി എന്നിവയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഘടനകൾ എന്നിവ എച്ച്ഐവിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള കാമ്പെയ്‌നുകൾ നടത്തുന്നു. അതിനാല്‍ത്തന്നെ ഈ ദിവസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഈ വർഷത്തെ പ്രമേയത്തെക്കുറിച്ചും അറിയേണ്ടത് പ്രധാനമാണ്.

World AIDS Day 2022: തീം

ഈ വർഷം ലോക എയ്ഡ്‌സ് ദിനാചരണത്തിന്‍റെ പ്രമേയം 'Equalize' ആണ്. വലിയ ആശയം ഉള്‍ക്കൊള്ളുന്ന ഒരു കൊച്ച വാക്ക്. UNAIDS അനുസരിച്ച്, എയ്ഡ്‌സ് അവസാനിപ്പിക്കുന്നതിനുള്ള പോരാട്ടത്തെ തടസ്സപ്പെടുത്തുന്ന അനീതികൾ ഇല്ലാതാക്കാൻ എല്ലാവരും പ്രവർത്തിക്കണം എന്നാണ് ഇതിനർത്ഥം. ഈ രോഗത്തെ "ഒരുമിച്ച് തടുത്തു നിർത്താം" എന്നാണ് ഈ പ്രമേയം നല്‍കിക്കൊണ്ട് ലോകാരോഗ്യ സംഘടന ഉദ്ദേശിക്കുന്നത്. ഒപ്പം കൂട്ടായി നിൽക്കാം, അസമത്വങ്ങൾക്കെതിരെ പോരാടാം എന്നൊരു സന്ദേശം കൂടിയാണ് ഈ വര്‍ഷം WHO നല്‍കുന്നത്.

World AIDS Day 2022: പ്രാധാന്യം

2021 അവസാനത്തോടെ ലോകത്ത് ഏകദേശം 38.4 ദശലക്ഷം ആളുകൾക്ക് HIV ബാധിച്ചിട്ടുള്ളതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അവരിൽ മൂന്നിൽ രണ്ടും (25.6 ദശലക്ഷം) ആഫ്രിക്കൻ മേഖലയിലാണ്. യുകെയിൽ ഓരോ വർഷവും 4,139-ലധികം ആളുകൾക്ക് എച്ച്‌ഐവി സ്ഥിരീകരിയ്ക്കുന്നു. WHO, സര്‍ക്കാരുകള്‍, സന്നദ്ധ സംഘടനകള്‍ മുതലയവ ഇത്രയേറെ ബോധവത്ക്കരണ പരിപാടികള്‍ നടപ്പാക്കിയിട്ടും ഈ രോഗത്തെ പിടിച്ചുകെട്ടാന്‍ നമുക്കാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം...

 

Advertisment