Advertisment

ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന സംസ്ഥാന വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

New Update

publive-image

Advertisment

തൊടുപുഴ: ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. സീനിയർ ജൂനിയർ യൂത്ത് ഇൻറർ ക്ലബ് എന്നീ ഇനങ്ങളിലായി പുരുഷ വനിതാ കായികതാരങ്ങൾ പങ്കെടുത്തു. ഏകദേശം 1200 ഇൽ പ്പരം താരങ്ങളാണ് വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് മത്സരത്തിൽ മാറ്റുരച്ചത്. ഇടുക്കി ജില്ല വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷന്റെയും ന്യൂമാൻ വെയിറ്റ്ലിഫ്റ്റിംഗ് അക്കാദമിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ 1338 പോയിൻ്റ് കരസ്ഥമാക്കി തൃശ്ശൂർ ജില്ല ഓവറോൾ ചാമ്പ്യന്മാരായി.

കോഴിക്കോട് ജില്ല 1207 പോയൻ്റുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കി.

സമാപന ചടങ്ങിൽ വെയിറ്റ് ലിഫ്റ്റിംഗ് സംസ്ഥാന സെക്രട്ടറി  ജി ബാലകൃഷ്ണൻ, സംസ്ഥാന പ്രസിഡൻറ്,  കെ. ശ്രീനാഥ്, ന്യൂമാൻ കോളേജ് ബർസാർ ഫാ. ബെൻസൺ എൻ ആൻറണി എന്നിവർ വിജയികൾക്കുള്ള മെഡലുകളും ട്രോഫിയും വിതരണം ചെയ്തു. ചടങ്ങിൽ ന്യൂമൻ കോളേജ് കായിക വിഭാഗം മേധാവി  എബിൻ വിൽസൺ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ   രതീഷ് കുമാർ കൃതജ്ഞതയും രേഖപ്പെടുത്തി. തുടർച്ചയായ രണ്ടാം തവണയാണ് ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയം സംസ്ഥാന ചാമ്പ്യൻഷിപ്പിന് വേദിയായത്. ഈ വർഷം നടന്ന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന് വേദിയായത് ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയം ആണ്.

പോയിൻ്റ്:

സീനിയർ (പുരുഷൻ)

തൃശൂർ - 223

കണ്ണൂർ - 216

സീനിയർ ( വനിത)

തൃശൂർ - 244

കോഴിക്കോട് - 243

ജൂനിയർ (ആൺകുട്ടികൾ)

തൃശൂർ - 201

തിരുവനന്തപുരം - 199

ജൂനിയർ ( പെൺകുട്ടികൾ)

തൃശൂർ - 239

കണ്ണൂർ - 235

യൂത്ത് ( ബോയ്സ്)

മലപ്പുറം - 236

തിരുവനന്തപുരം - 231

യൂത്ത് (ഗേൾസ്)

തൃശൂർ - 245

മലപ്പുറം - 220

ഇൻ്റർ ക്ലബ്

പുരുഷൻ

സായ് - 253

പ്രൊപെൽ അക്കാദമി - 216

വനിതകൾ - സായ് (തൃശ്ശൂർ) - 257

യങ്സ്റ്റാർസ് (കോഴിക്കോട്) - 256

Advertisment