പ്രൊഫ. ധർമ്മരാജ് അടാട്ട് എൻഡോവ്മെന്റ് പ്രഭാഷണം നാളെ ; സംസ്കൃത സർവ്വകലാശാലയിൽ എം. എ. ബേബി പ്രഭാഷണം നടത്തും

New Update

publive-image

Advertisment

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും സംസ്കൃത സാഹിത്യ വിഭാഗം തലവനുമായിരുന്ന ഡോ. ധർമ്മരാജ് അടാട്ടിന്റെ പേരിൽ രൂപീകരിച്ച എൻഡോവ്മെന്റിന്റെ പ്രഥമ പ്രഭാഷണം നാളെ (ഡിസംബർ 1) രാവിലെ 10ന് മുൻ വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി നിർവ്വഹിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ‘ഇന്ത്യൻ ഭരണഘടനയുടെ ആമുഖംഃ ദർശനവും പ്രസക്തിയും’ എന്നതാണ് പ്രഭാഷണ വിഷയം. കാലടി മുഖ്യക്യാമ്പസിലെ സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ എൻഡ‍ോവ്മെന്റ് പ്രഭാഷണം ഉദ്ഘാടനം ചെയ്യും.

ഡോ. ധർമ്മരാജ് അടാട്ട് രചിച്ച പുസ്തകങ്ങളുടെ പ്രകാശനം എം. എ. ബേബി നിർവ്വഹിക്കും. പ്രോ വൈസ് ചാൻസല‍ർ പ്രൊഫ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാര്‍ ഡോ. എം. ബി. ഗോപാലകൃഷ്ണൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങും. സംസ്കൃതം സാഹിത്യ വിഭാഗം മേധാവി ഡോ. കെ. ആർ. അംബിക അധ്യക്ഷയായിരിക്കും. ഡോ. ധർമ്മരാജ് അടാട്ട്, ഡോ. ടി. മിനി, ഡോ. കെ. എൽ. പത്മദാസ് എന്നിവർ പ്രസംഗിക്കും.

Advertisment