കേളകം സ്വദേശിയുടെ ദുരൂഹമരണം; സി.പി.എം മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

New Update

publive-image

കണ്ണൂർ: കണ്ണൂർ കേളകം അടക്കാത്തോട്ടിലെ സന്തോഷിന്റെ ദുരൂഹ മരണത്തിൽ സിപിഎം മുട്ടുമാറ്റി ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി ജോബിൻ ചേനാട്ട് അറസ്റ്റിൽ. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ജോബിന്റെ നേതൃത്വത്തിൽ സന്തോഷിനെ മർദിച്ചിരുന്നതായി കുടുംബം പരാതി നൽകിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സന്തോഷിനെ ആളൊഴിഞ്ഞ പുരയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment
Advertisment