ദിവ്യശ്രീചൈതന്യസ്വാമികളുടെ 69മത്_മഹാസമാധി കോഴിക്കോട് എസ് എൻ ഡി പി യൂണിയൻ ആചരിച്ചു

New Update

publive-image

കോഴിക്കോട്: ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് മലബാറിൽ വേരോട്ടമുണ്ടാക്കിയ ഗുരുദേവ ശിഷ്യ പരമ്പരയിലെ പ്രധാനപ്പെട്ട സന്യാസിവര്യനായ ചൈതന്യ സ്വാമികളുടെ ജീവിതം ശ്രീനാരായണീയ സമൂഹത്തിന് എന്നും മാതൃകയും പ്രചോദനാത്മകവുമാണെന്ന് സ്വാമി പ്രേമാനന്ദ പറഞ്ഞു .

Advertisment

എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ അത്താണിക്കൽ ശ്രീനാരായണ ഗുരു വരാശ്രമത്തിൽ വെച്ച് സംഘടിപ്പിച്ച ദിവ്യശ്രീ ചൈതന്യ സ്വാമികളുടെ 69-മത് മഹാസമാധിയോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൻ്റെ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിയൻ പ്രസിഡൻറ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ അഡ്വ.എം രാജൻ,വി.സുരേന്ദ്രൻ, വനിതാ സംഘം ഭാരവാഹികളായ ലീലാവിമലേശൻ, ശാലിനി ബാബുരാജ്, സുജ നിത്യാനന്ദൻ, പി കെ വിമലേശൻ എന്നിവർ പ്രസംഗിച്ചു. സമാധിയോടനുബന്ധിച്ച് ഗുരു വരാശ്രമത്തിൽ നടത്തിയ വിശേഷാൽ പൂജകൾക്ക് സ്വാമി പ്രേമാനന്ദ കാർമികത്വം വഹിച്ചു.

Advertisment