വിശുദ്ധ വചനങ്ങൾ വെളിച്ചം വീശി; "ഹോപ്" സ്പെഷ്യൽ സ്‌കൂൾ ജൂബിലിയാഘോഷങ്ങൾക്ക് തിരശീല നീങ്ങി

New Update

publive-image

പൊന്നാനി: എം എസ് എസ് പൊന്നാനി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാനസിക വൈകല്യങ്ങളുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന സ്‌കൂളിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങൾക്ക് തിരശീല ഉയർന്നു. ഒരു വർഷം നീളുന്ന വാർഷികാഘോഷങ്ങൾക്ക് അഖില കേരളാ ഖുർആൻ പാരായണ - മനഃപാഠ മത്സരത്തോടെ ശനിയാഴ്ച പൊന്നാനി തൃക്കാവിലെ മാസ് ഓഡിറ്റോറിയത്തിൽ അരങ്ങുണർന്നു. ജൂബിലിയാഘോഷ പരിപാടികളിൽ മുഖ്യ ഇനമാണ് ഖുർആൻ മത്സരം.

Advertisment

വിശുദ്ധ വാചകങ്ങൾ ശ്രുതിമധുരമായ് അലയടിച്ച ഒരു മുഴുദിനം അനുഗ്രഹം ചൊരിഞ്ഞ പശ്ചാത്തലത്തിലാണ് എം എസ് എസ് പൊന്നാനി യൂണിറ്റിന്റെ അഭിമാന കാൽവെയ്പുകൾ സമാരംഭിക്കുന്നത്. ഖുർആൻ മുഴുവൻ ഹൃദിസ്ഥമാക്കുകയും സ്വരഭംഗിയിൽ ആലപിക്കുകയും ചെയ്യുന്ന കുരുന്നുകളും മുതിർന്നവരുമായ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യം ഹോപ് സ്‌കൂൾ ജൂബിലിയുടെ ധന്യമുദ്രയായി.

publive-image

രണ്ടു ദിവസങ്ങളിലായി അരങ്ങേറുന്ന ഖുർആൻ മത്സരത്തിന്റെ ആദ്യ ദിവസമായ ശനിയാഴ്ച രാവിലെ എട്ട് മണിയ്ക്ക് ആരംഭിച്ച മത്സരങ്ങൾ രാത്രി പത്തരയ്ക്കാണ് സമാപിച്ചത്. രണ്ടാം ദിവസമായ ഞായറാഴ്ചയാണ് ജൂബിലി ആഘോഷങ്ങൾക്ക് ഔപചാരികമായി തിരശീല ഉയരുക. എം എസ് എസ് സംസ്ഥാന പ്രസിഡണ്ട് ഡോ. പി ഉണ്ണീൻ ഹാജി അധ്യക്ഷത വഹിക്കുന്ന വേദിയിൽ വെച്ച് തൃശൂർ ബെസ്റ്റ് ഗ്രൂപ്പ് വൈസ് ചെയർമാൻ അസ്കൽ ഹോപ് സ്‌കൂൾ ജൂബിലി ആഘോഷം ഔപചാരികമായി ഉദ്‌ഘാടനം നിർവഹിക്കും.

"ഗെയ്റ്റ്" സ്‌കൂൾ, മൾട്ടി തെറാപ്പി യൂണിറ്റ്

ഹോപ് ജൂബിലി ഉദ്‌ഘാടനത്തിന് പുറമേ, ഏതാനും സംരംഭങ്ങൾക്ക് കൂടി ഖുർആൻ മത്സരങ്ങളുടെ രണ്ടാം ദിവസം സാക്ഷ്യം വഹിക്കും. ഇതിൽ മുഖ്യം എം എസ് എസ് പൊന്നാനി യൂണിറ്റ് ആരംഭിക്കുന്ന "ഗെയ്റ്റ്" സ്‌കൂൾ കെട്ടിട നിർമാണമാണ്. മംഗലാപുരം പി എ ട്രസ്റ്റ് ചെയര്മാന് പി എ ഇബ്രാഹിം ആണ് കെട്ടിട നിർമാണത്തിന് തുടക്കം കുറിക്കുക.

ഇരുപത്തിയഞ്ച് സെന്റ്റ് സ്ഥലത്ത് നിർമാണം തുടങ്ങുന്ന സ്ഥാപനത്തിന്റെ നിർമാണ ചിലവ് ഇരുപത്തിയെട്ട് ലക്ഷം രൂപയാണ്. വ്യത്യസ്തമായൊരു സാമൂഹ്യ സേവന സംരംഭമായിരിക്കും "ഗെയ്റ്റ്" സ്‌കൂൾ എന്ന് സംഘാടകർ വിവരിച്ചു. ഇതിൽ സഹകരിക്കാൻ സുമനസ്സുകളോട് പൊന്നാനി എം എസ് എസ് അഭ്യർത്ഥിച്ചു.

publive-image

മൾട്ടി തെറാപ്പി യൂണിറ്റിന്റെ ഉദ്‌ഘാടനവും ചടങ്ങിൽ വെച്ച് നടക്കും. ദുബൈ ജലീൽ ട്രേഡേഴ്സ് ഉടമ കുഞ്ഞുമുഹമ്മദ് ഹാജി ആണ് ഇതിന്റെ ഉദ്‌ഘാടകൻ.

ഞായറാഴ്ച അരങ്ങേറുന്ന മറ്റൊരു പ്രധാന പരിപാടി പ്രഗത്ഭ മതപണ്ഡിതനും ഖുർആനിക വ്യക്തിത്വവും കണ്ണൂർ ഐനുൽ മആരിഫ് അക്കാദമി ചെയർമാൻ ഹാഫിസ് അനസ് മൗലവി അന്നജ്‌മി അവതരിപ്പിക്കുന്ന പ്രഭാഷണമാണ്. രാവിലെ പത്ത് മണിയ്ക്കാൻ ഇത്.

ഖുർആൻ മത്സരത്തിന് കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടി പേർ; ഏറ്റവും കൂടുതൽ കാസർഗോഡ് നിന്നുള്ളവർ

വിശുദ്ധ ഖുർആൻ പാരായണ - മനഃപാഠ മത്സരത്തിൽ ആവേശകരമായ ഉണ്ടായതെന്ന് സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു. ഒടുവിൽ നടന്ന 2016 ലെ ഖുർആൻ മത്സരത്തേക്കാൾ ഇരട്ടി പേരാണ് മത്സരത്തിന്നി ശനിയാഴ്ച കാലത്ത് റിപ്പോർട്ട് ചെയ്തത് - 250 പേർ, കഴിഞ്ഞ തവണ ഇത് 150 ഓളം പേരായിരുന്നു.

publive-image

ഖുർആൻ പാരായണം ജൂനിയർ വിഭാഗത്തിൽ അറുപതും സീനിയർ വിഭാഗത്തിൽ 110 പേരും ആദ്യ റൗണ്ടിൽ മാറ്റുരച്ചപ്പോൾ ഒറ്റ റൌണ്ട് മാത്രമുള്ള മനഃപാഠത്തിൽ 85 പേരാണ് വേദിയിലെത്തുക. പാരായണത്തിലെ രണ്ടാം റൗണ്ടിലേയ്ക്ക് 32 പേരാണ് യോഗ്യരായത്. ആദ്യദിവസം അറുപത് പേർ ഫൈനൽ ഫൗണ്ടിൽ വേദിയിലെത്തി. ഞായറാഴ്ച ശേഷിക്കുന്നവരും മാറ്റുരക്കും.

കേരളത്തിലെ മുക്കിലും മൂലയിൽ നിന്നും മത്സാരാർത്ഥികൾ കാസർഗോഡ് ജില്ലയിൽ നിന്നായിരുന്നു ഏറ്റവും കൂടുതൽ പേർ. തൊട്ടു പുറകിൽ കണ്ണൂർ, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു,

Advertisment