തച്ചമ്പാറ ദേശബന്ധു ഹയർസെക്കന്ററി സ്കൂളിൽ കാലിഗ്രാഫിയും അമൂല്യ ഗ്രന്ഥങ്ങളുമായി അറബിക് എക്സ്പോ

New Update

publive-image

തച്ചമ്പാറ:അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണത്തോടനുബന്ധിച്ച് തച്ചമ്പാറ ദേശബന്ധു ഹയർസെക്കന്ററി സ്കൂൾ അങ്കണത്തിൽ അലിഫ് അറബി ക്ലബ്ബ് 'അറബിക് എക്സ്പോ' നടത്തി.അറബി ഭാഷ ചരിത്രം, എഴുത്തുകാർ,കവികൾ, പ്രതിഭകൾ,അറബി സാഹിത്യം, സ്വദേശത്തും വിദേശത്തുമുള്ള തൊഴിൽ സാധ്യതകൾ, കാലിഗ്രാഫികൾ,അമൂല്യ ഗ്രന്ഥങ്ങൾ,കറൻസികൾ, തുടങ്ങിയവ ഉൾപ്പെടുത്തി അറബി ഭാഷയെ കുറിച്ച് അറിവും അവബോധവും നൽകുന്നതായി എക്സിബിഷൻ.അറബി ഭാഷയുടെ ആദ്യകാല അടയാളങ്ങൾ ബിസിഇ എട്ടാം നൂറ്റാണ്ട് വരെ പഴക്കമുള്ളതാണ്.

Advertisment

എഡി മൂന്നാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിലാണ് അറബി ഭാഷയുടെ വികസനം നടന്നതെന്നാണ് ചരിത്രരേഖകൾ നൽകുന്ന സൂചനകൾ. ദേശബന്ധുവിലെ പ്രതിഭകളുടെ ശേഖരങ്ങൾ ഉൾപ്പെടുത്തിയ സ്റ്റാൾ ഈ എക്സ്പോയുടെ മറ്റൊരു ആകർഷണമാണ്. ഹെഡ്മാസ്റ്റർ ബെന്നി.എം.ജോസ് ഉദ്ഘാടനം നിർവഹിച്ചു.

പി. ടി. എ പ്രസിഡന്റ് പ്രവീൺ കുമാർ.പി, പി. ടി.എ ഭാരവാഹികളായ അബ്ബാസ് മേലേതിൽ,സക്കീർ ഹുസൈൻ, സ്റ്റാഫ് സെക്രട്ടറി എം വിനോദ്,പി ജയരാജ്,കെ സുധി,വി സുനിൽ കൃഷ്ണൻ, സി ഹനീഫ തുടങ്ങിയവർ സംസാരിച്ചു. അറബി അധ്യാപകരായ
എൻ എ നസീറ,ഉമ്മർ ഫാറൂഖ് , റോഷ്ന അഷറഫ്,അബ്ദുൾ മജീദ് തുടങ്ങിയവർ നേതൃത്വം നൽകി

Advertisment