ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല ഡിസംബർ 12ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം. എ./എം. എസ്സി./എം. എസ്. ഡബ്ല്യു/എം. പിഇഎസ് പരീക്ഷകൾ ഡിസംബർ 17ലേയ്ക്ക് മാറ്റി വച്ചു. കൂടാതെ ഡിസംബർ 16ലെ ഏതാനും പരീക്ഷകളിലും മാറ്റമുണ്ട്. ഡിസംബർ 13ന് നടക്കേണ്ട മൂന്നാം സെമസ്റ്റർ ബി. എ. പരീക്ഷ (വൃത്തവും അലങ്കാരവും) ഡിസംബർ 15ലേയ്ക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.
ആരോഗ്യം നിലനിർത്താൻ, നമ്മുടെ ശരീരത്തിലെ എല്ലാ അവശ്യ പോഷകങ്ങളുടെയും അളവ് പൂർണ്ണമായി നിലനിൽക്കേണ്ടത് പ്രധാനമാണ്. കാരണം ഇവയുടെ കുറവ് മൂലം നിരവധി ശാരീരിക പ്രശ്നങ്ങൾ നേരിടേണ്ടി വരും. പലപ്പോഴും, പോഷകങ്ങളുടെ അഭാവം മൂലം ആളുകൾക്ക് ഗുരുതരമായ രോഗങ്ങളും നേരിടേണ്ടിവരുന്നു. അടുത്തിടെ നടത്തിയ ഒരു സർവ്വേയിൽ ഭയപ്പെടുത്തുന്ന കണക്കുകളാണ് പുറത്തുവന്നത്. സർവ്വേ പ്രകാരം, ഇന്ത്യയിലെ ജനസംഖ്യയുടെ 76 ശതമാനവും വിറ്റാമിൻ ഡിയുടെ കുറവുള്ളതായി കണ്ടെത്തി. നിങ്ങളും വിറ്റാമിൻ ഡിയുടെ കുറവ് നേരിടുന്നുണ്ടെങ്കിൽ, ഞങ്ങൾ നിങ്ങളോട് പറയുന്നത് വിറ്റാമിൻ ഡി […]
ഇന്ത്യൻ വിപണിയിലെ ജനപ്രിയ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഷവോമി. 2022- ൽ ഷവോമി പുറത്തിറക്കിയ കിടിലൻ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് റെഡ്മി 10. ഷവോമിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 10,000 രൂപയ്ക്ക് താഴെ വാങ്ങാൻ സാധിക്കുന്ന ഹാൻഡ്സെറ്റെന്ന സവിശേഷതയും റെഡ്മി 10- ന് ഉണ്ട്. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം. 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 680 പ്രോസസറിൽ […]
തിരുവനന്തപുരം: വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കേരളാ പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വഴിയരികിൽ വാഹനം നിർത്തിയിട്ട് ഡോർ തുറക്കുമ്പോൾ പിന്നിലേക്ക് നോക്കാൻ മിക്കപ്പോഴും നമ്മൾ മറന്നു പോകുകയാണ് പതിവ്. എന്നാൽ ഇത് അപകടങ്ങൾ വിളിച്ച് വരുത്തുകയാണ്. പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇത്തരത്തിൽ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. അതിനാൽ വാഹനം പാതയോരത്ത് നിർത്തിയാൽ റോഡിലേക്കുള്ള ഡോർ തുറക്കുന്നതിനു മുമ്പ് ഒരു നിമിഷം […]
ഏറ്റവും പുതിയ ടെക്4.0 ഉത്പന്നമായ udazH-ന്റെ X8 ഹൈഡ്രജന്‍ വാട്ടര്‍ ബോട്ടിലുകള്‍ വിപണിയിൽ. ഇലക്ട്രോലിസിസ് പ്രക്രിയയിലൂടെയാണ് X8 വാട്ടര്‍ ബോട്ടില്‍ ഹൈഡ്രജൻ നിറഞ്ഞ വെള്ളം ഉത്പാദിപ്പിക്കുന്നത്. ഹൈഡ്രജൻ വെള്ളവുമായി ബന്ധപ്പെട്ടിട്ടില്ല; അത് അതിന്റെ ശുദ്ധമായ മോളിക്യുലര്‍ രൂപത്തില്‍ നിലനില്ക്കുന്നു. അതുകൊണ്ട് ഇതിന് കുടിവെള്ളത്തിന്റെ രുചി അല്ലെങ്കില്‍ ഗന്ധം എന്നിവയില്‍ ഒരു സ്വാധീനവുമില്ല. ഈ വെള്ളം ചര്‍മത്തിന് ജലാംശം നല്‍കുകയും വീക്കം ഇല്ലാതാക്കുകയും ചെയ്യും. രക്തചംക്രമണം, കായികക്ഷമത എന്നിവ മെച്ചപ്പെടുത്താനും ഊര്‍ജ നില പുനസ്ഥാപിക്കാനും ഇത് സഹായിക്കും. കോശങ്ങളുടെ […]
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള് ബ്ലാസ്റ്റേഴ്സ് ഇന്നു സ്വന്തം മൈതാനത്ത് ബൂട്ടുകെട്ടും. പോയിന്റ് നിലയില്‍ നാലാമതുള്ള ബ്ലാസ്റ്റേഴ്സ് മൂന്നാമതെത്താമെന്ന പ്രതീക്ഷയിലാണ് ഇറങ്ങുന്നുത്. 15 റൗണ്ട് പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നു കളത്തിലിറങ്ങുമ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. പ്രതിരോധ നിരയിലെ പ്രധാന താരങ്ങളുടെ അഭാവമാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്ന പ്രധാന പ്രശ്നം. റൈറ്റ് ബാക്ക് സന്ദീപ് സിംഗ് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലാണ്. എഫ് സി […]
തിരുവനന്തപുരം: സ്കൂള്‍ പരിസരത്തെ കടകളിലും മറ്റും വില്പന നടത്തുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ടെന്ന് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍. ഇതിനാല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കിയിരിക്കുന്നത്. സ്കൂള്‍ പരിസരങ്ങളിലെ കടകളില്‍ ഗുണനിലവാരമില്ലാത്ത മിഠായികള്‍ വില്‍ക്കുന്നുണ്ട് എന്നത് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. സ്കൂള്‍ പരിസരങ്ങളിലും മറ്റുമുള്ള കടകളില്‍ നിന്ന് മിഠായികള്‍ വാങ്ങുമ്പോള്‍ കൃത്യമായ ലേബല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയവ മാത്രം വാങ്ങാന്‍ […]
16 മത്തെ വയസ്സിൽ ഹാരിസ് ഷീൽഡ് ട്രോഫിയിൽ സഹപാഠി സച്ചിനൊപ്പം വിനോദ് ക്ലാംബ്ലി സൃഷ്ടിച്ചത് 664 റൺസിന്റെ പാര്‍ട്ട്ണര്‍ഷിപ്പ്. ആ മാച്ചിൽ 326 റൺസ് സച്ചിനും കാംബ്ലി നോട്ട് ഔട്ട് ആയി 349 റൺസുമാണ് എടുത്തത്. രഞ്ജിട്രോഫിയിലെ ആദ്യമത്സരത്തിലെ ആദ്യപന്തിൽ സിക്സ്, ടെസ്റ്റ് മാച്ചിൽ വേഗതയാർന്ന 1000 റൺസ് നേടിയ റിക്കോർഡ്, ആദ്യ 7 ടെസ്റ്റ് മത്സരങ്ങളിൽ രണ്ട് ഇരട്ട സെഞ്ചറിയടക്കം 4 സെഞ്ച്വറികൾ, ടെസ്റ്റിൽ 54 ഉം ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ 60+ ഉം ശരാശരി […]
അഫ്ഗാനിസ്ഥാൻ തണുത്തുറഞ്ഞു. 157 പേർ മരിച്ചു. 77000 ത്തിലധികം വളർത്തുമൃഗങ്ങൾ തണുപ്പിൽ കൊല്ലപ്പെട്ടു. മൈനസ് 28 ഡിഗ്രിയാണ് ഇപ്പോൾ താപനില. അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗം അപകടനിലയിലാണ്. ഐക്യരഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന (UNOCHA) യുടെ മുന്നറിയിപ്പ് പ്രകാരം പലതരത്തിലുള്ള സഹായം അടിയന്തരമയി അവിടേക്ക് എത്തേണ്ടതുണ്ട്. ആഹാരസാധനങ്ങൾ , കമ്പിളി, ടെന്റുകൾ, മരുന്നുകൾ, തുണി, കമ്പിളി വസ്ത്രങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വളരെ അത്യാവശ്യമാണ്.കഴിഞ്ഞ 15 വർഷത്തെ റിക്കാര്‍ഡാണ് ഇത്തവണത്തെ തണുപ്പ് ഭേദിച്ചിരിക്കുന്നത്. […]
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലുള്ള തലവൂർ – പാണ്ടിത്തിട്ട – ചരൂർ ജംക്ഷനടുത്തു താമസക്കാരായ മാത്യു – ജെസ്സി ദമ്പതികൾ അവരുടെ അയൽവാസിയായ ഒരു വിമുക്തഭടനിൽ നിന്നും തുടർച്ചയായുണ്ടായ ഭീഷണിയും ,വെല്ലുവിളികളും അസഭ്യവർഷവും മറ്റു പലതരത്തിലുള്ള ഉപദ്രവവും മൂലം ഒരിക്കൽ ആത്മഹത്യയുടെ വക്കിലായിരുന്നു. അവർ പരാതി നൽകാൻ ഒരിടവും ബാക്കിയില്ല. കുന്നിക്കോട് പോലീസ് സ്റ്റേഷൻ, കൊല്ലം റൂറൽ എസ്.പി, ഡിജിപി , മുഖ്യമന്ത്രി, തലവൂർ ഗ്രാമ പഞ്ചായത്ത്, പുനലൂർ ആര്‍ഡിഒ, കൊല്ലം ജില്ലാ കളക്ടർ, പത്തനാപുരം ലീഗൽ […]